മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് പാളം തെറ്റി, 38 പേര്‍ക്ക് പരിക്ക്
ചെന്നൈ: മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് തമിഴ്‌നാട്ടിലെ പൂവനൂരിന് അടുത്തുവെച്ച് പാളം തെറ്റി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. 25 സ്ത്രീകളടക്കം 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റവരെ വൃദ്ധാചലം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സ്ത്രീയുടെ തോളെല്ലിനു ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കുഡല്ലൂര്‍ കലക്ടര്‍ സുരേഷ് കുമാര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
മേഖലയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിട്ടുണ്ട്. പാളത്തിലേക്ക് വീണു കിടക്കുന്ന ബോഗികള്‍ എടുത്തു മാറ്റി കൊണ്ടിരിക്കുകയാണ്. അട്ടിമറി സാധ്യതയില്ലെന്നാണ് പോലിസിന്റെ നിഗമനം.












Click it and Unblock the Notifications