Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ മെട്രോ രണ്ടാം ഘട്ടം വീണ്ടും വൈകുന്നു;ഭൂമിക്കടിയിൽ കുടുങ്ങി ടിബിഎമ്മുകൾ, നിർമാണം വൈകും

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. ഭൂഗർഭ തുരങ്ക നിർമാണത്തിനായി ഉപയോഗിക്കുന്ന ടണൽ ബോറിങ് മെഷീനുകൾ (ടിബിഎം) പല സ്ഥലങ്ങളിലും ഭൂമിക്കടിയിൽ കുടുങ്ങിക്കിടക്കുന്നതാണ് തിരിച്ചടിയായത്. ഇതോടെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാത്ത സ്ഥിതിയാണുള്ളത്.

63,246 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന 118.1 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതി നഗരത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. ഇതിൽ 69 കിലോമീറ്റർ ഭൂഗർഭ തുരങ്കപാതയാണ്. എന്നാൽ ഇതുവരെ 28.1 കിലോമീറ്റർ തുരങ്ക നിർമാണം മാത്രമാണ് പൂർത്തിയായത്. ആകെ ജോലിയുടെ ഏകദേശം 40 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായി സാധിച്ചത്.

chennaimetro1

ടിബിഎം മെഷീനുകൾ പുറത്തെടുക്കുന്നതിനെടുക്കുന്ന കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 10 ടിബിഎം മെഷീനുകൾ ഭൂമിക്കടിയിൽ കുടുങ്ങിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സാധാരണയായി തുരങ്ക നിർമാണം പൂർത്തിയാക്കിയ ശേഷം മെഷീനുകൾ പുറത്തെടുക്കുന്നതിനായി സ്റ്റേഷൻ ഷാഫ്റ്റുകൾ തയ്യാറായിരിക്കണം. എന്നാൽ പല സ്ഥലങ്ങളിലും ഷാഫ്റ്റ് നിർമാണം യഥാസമയം പൂർത്തിയാക്കിയില്ല, ഇതാണ് തിരിച്ചടിയായതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

കഴിഞ്ഞ എട്ട് മാസത്തിനിടെ എട്ട് ടിബിഎം മെഷീനുകൾ ഉപയോഗിച്ച് പണി നടന്നു, ഇത് രണ്ട് മെഷീനുകൾ ഒരു വർഷത്തിലേറെയായി ഭൂമിക്കടിയിൽ തന്നെ തുടരുകയാണത്രേ. മാധവാരം-മൂലക്കടൈ പാതയിലാണ് ഏറ്റവും വലിയ കാലതാമസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 14 മാസമായി തുരങ്ക നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. ഈ മാസം രണ്ടാം വാരത്തോടെ മാത്രമേ ഈ ഭാഗത്തെ തുരങ്ക നിർമാണം പൂർത്തിയാകാൻ സാധ്യതയുള്ളുവെന്നാണ് വിലയിരുത്തൽ.

പുരസൈവാക്കം-കെല്ലീസ് ഭാഗത്തും നിർമാണ പ്രവർത്തനങ്ങൾ വിവിധ കാരണങ്ങളാൽ വൈകുകയാണ്. ഉയർന്ന ലേലത്തുക ചൂണ്ടിക്കാട്ടി ചില കരാറുകൾ റദ്ദാക്കുകയും പിന്നീട് വീണ്ടും ടെൻഡർ ക്ഷണിക്കേണ്ടി വരികയും ചെയ്തത് വീണ്ടും തിരിച്ചടിയായി. ഇതിന് പുറമെ ഭൂഗർഭ കേബിളുകളും മറ്റ് യൂട്ടിലിറ്റി ലൈനുകളും മാറ്റിസ്ഥാപിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളും ജോലികളെ ബാധിച്ചു.

ടിബിഎം മെഷീനുകൾ നീണ്ടകാലം ഉപയോഗിക്കാതെ ഭൂമിക്കടിയിൽ കിടക്കുന്നത് സാമ്പത്തികമായും വലിയ ബാധ്യത സൃഷ്ടിക്കുന്നുണ്ട്. യന്ത്രങ്ങൾ നിർജ്ജീവമായി കിടക്കുന്ന കാലയളവിന് കരാറുകാരിൽ നിന്ന് പിഴ ഈടാക്കുന്നുണ്ടെങ്കിലും നിർമാണ വേഗത കുറയുന്നത് പദ്ധതിയുടെ മൊത്തം ചെലവിനെയും സമയക്രമത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.

അതേസമയം നിർമ്മാണം വൈകുന്നത് പദ്ധതി എന്ന് പൂർത്തിയാകുമെന്നത് സംബന്ധിച്ച തീയതികളിൽ ചർച്ച നടത്താനും ചെന്നൈ മെട്രോ അധികൃതർ തയ്യാറെടുക്കുകയാണ്. മാധവാരം-കെല്ലീസ് ഇടനാഴി 2027 ഒക്ടോബറിലും ചേറ്റപ്പേട്ട്-ഗ്രീൻവേസ് റോഡ് ഭാഗം 2028 ഓഗസ്റ്റിലും പൂർത്തിയാക്കാനാണ് നിലവിലെ ലക്ഷ്യം. എന്നാൽ നിലവിലുള്ള തടസ്സങ്ങൾ തുടർന്നാൽ ഈ സമയപരിധികളിലും മാറ്റം വരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

അതേസമയം നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി കൂടുതൽ ടിബിഎം മെഷീനുകൾ വാങ്ങുന്നതും അധികൃതർ പരിഗണിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളും നിർമാണ നിയന്ത്രണങ്ങളും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ, പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+