കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപേക്ഷിക്കപ്പെട്ട ക്വാറികളിലെ വെള്ളം ചെന്നൈയുടെ ദാഹമകറ്റും, ക്വാറികളില്‍ നിന്നും വെള്ളം ശേഖരിച്ച് മെട്രോ വാട്ടര്‍

  • By Desk
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയില്‍ മെട്രോ അതോറിറ്റി വെള്ളം ശേഖരിക്കുന്നത് ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ നിന്ന്, കടുത്ത വേനലില്‍ സംഭരണികളിലെ ജലനിരപ്പ് താഴ്ന്ന പശ്ചാത്തലത്തിലാണ് നീക്കം. ചെന്നൈയിലെ മെട്രോ വാട്ടര്‍ അതോറിറ്റി ക്വാറികളില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ ആരംഭിച്ചു. വേനല്‍ കടുത്തതോടെ വെള്ളത്തിന്റെ ആവശ്യകത എറിയതും നിലവിലെ സ്രോതസുകളില്‍ ജല ദൗര്‍ലഭ്യം നേരിടുന്നതിനാലാണ് ക്വാറികളിലെ സ്രോതസുകളെ ആശ്രയിക്കാന്‍ ആരംഭിച്ചത്. മങ്കാടിലെ ശ്രീകാര്യപുരത്തെ ക്വാറികളില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. പ്രധാന സംഭരണികളിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ആണ് അത്യാവശ്യഘട്ടങ്ങളിലേക്ക് കരുതിവച്ച ക്വാറികളില്‍ നിന്നും ജലം ശേഖരിക്കുന്നത്.

<strong>പ്രധാനമന്ത്രി വീണ്ടും നുണ പറഞ്ഞിരിക്കുന്നു... അമേത്തിയിലെ പ്രസംഗത്തിന് രാഹുലിന്റെ മറുപടി!!</strong>പ്രധാനമന്ത്രി വീണ്ടും നുണ പറഞ്ഞിരിക്കുന്നു... അമേത്തിയിലെ പ്രസംഗത്തിന് രാഹുലിന്റെ മറുപടി!!

ചെന്നൈയിലെക്ക് വെള്ളമെത്തിക്കുന്ന പ്രധാന സംഭരണികളിലൊന്നായ ചെമ്പരമ്പാക്കം തടാകത്തിലെ ജലനിരപ്പ് 21 മില്ല്യണ്‍ ഘന അടിയായി കുറഞ്ഞിരിക്കയാണ്. ഒരാഴ്ച കൂടിയേ ഇനി ഇവിടെ നിന്നും ജലം സംഭരിക്കാനാകൂ. കൃഷ്ണയില്‍ നിന്നും പൂണ്ടി സംഭരണിയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞന്നെ് മെട്രോ വാട്ടര്‍ അധികൃതര്‍ പറയുന്നു.

can-water-60

നിലവില്‍ 550 മില്ല്യണ്‍ ജലമാണ് മെട്രോ വാട്ടര്‍ വിതരണം ചെയ്യുന്നത്. ഇടവിട്ട ദിവസങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന് വരുന്ന ആഴ്ചകളില്‍ കനത്ത ക്ഷാമം നേരിടും. 15 മില്ല്യണ്‍ ലിറ്റര്‍ വെള്ളംശ്രീകാര്യപുരത്തെ 22 ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ നിന്നായാണ് ശേഖരിക്കുന്നത്. 4,5 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ വഴി ക്വാറികളില്‍ നിന്ന് വെള്ളം ചെമ്പാരമ്പക്കത്തെ ശുദ്ധീകരണ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനായി 18 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 3 ല്ക്ഷത്തിലധികം പേര്‍ ഈ വെള്ളത്തെ ആശ്രയിക്കുന്നവരാണ്.

English summary
Chennai metro water take water from 22 quarries in sikkaryapuram due to the storage of main water reservoir is dismal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X