പിണറായിയിലെ സൗമ്യയെ പോലെ ചെന്നൈയിൽ മറ്റൊരമ്മ; കാമുകന് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വിഷംകൊടുത്ത് കൊന്നു
Recommended Video

ചെന്നൈ: പിണറായിയിലെ സൗമ്യ എന്ന അമ്മയുടെ ക്രൂരകൃത്യങ്ങള്‍ ഓരോ മനുഷ്യന്റേയും ഹൃയം നുറുക്കുന്നതായിരുന്നു. അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മക്കളെ പോലും വിഷം കൊടുത്ത് കൊന്ന ആളായിരുന്നു സൗമ്യ. ഒടുവില്‍ ജയിലില്‍ വച്ച് സൗമ്യ ആത്മഹത്യ ചെയ്യുകയും ചെയ്തു.
സമാനമായ ഒരു സംഭവം ആണ് തമിഴ്നാട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി യുവതി രണ്ട് കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊന്നു. ഭര്‍ത്താവിനേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
ചെന്നൈയ്ക്കടുത്ത് കുണ്ട്രത്തൂരിലാണ് സംഭവം. 2533 കാരിയായ അഭിരാമിയാണ് രണ്ട് മക്കളെ ഭക്ഷണത്തില്‍ വിഷംചേര്‍ത്ത് കൊടുത്ത് കൊന്നത്.

ബിരിയാണിക്കടക്കാരന്
കുണ്ട്രത്തൂരില് ഒരു ബിരിയാണിക്കടയിലെ ജീവനക്കാരനാണ് സുന്ദരം. അഭിരാമിയും സുന്ദരവും പ്രണയത്തിലായിരുന്നു. ഒരുമിച്ച് നാടുവിടാന്‍ ഇരുവരും പദ്ധതി തയ്യാറാക്കുകയും ചെയ്തു.

മക്കളെ കൊന്നു
ഭര്‍ത്താവും മക്കളും ഒരു പ്രതിബദ്ധമാകും എന്ന് കരുതി ഇവരെ ഇല്ലാതാക്കാന്‍ ആയിരുന്നു അഭിരാമിയുടെ തീരുമാനം. ഇത് പ്രകാരം മക്കള്‍ക്ക് രണ്ട് പേര്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി. പിന്നീട് ഭര്‍ത്താവിനായി കാത്തിരുന്നു.

ഭര്‍ത്താവ് വൈകി
സാധാരണ ഗതിയില്‍ രാത്രിയില്‍ ജോലിക്ക് ശേഷം അഭിരാമിയുടെ ഭര്‍ത്താവ് വിജയ് വീട്ടില്‍ തിരിച്ചെത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വിജയ് എത്തിയില്ല. പിറ്റേന്ന് പുലര്‍ച്ചെ ആയിരുന്നു വീട്ടില്‍ തിരിച്ചെത്തിയത്.

ഒളിച്ചോട്ടം
രാവിലെ വിജയ് വീട്ടിലെത്തി നോക്കിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ അഭിരാമിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ ആണ് കുട്ടികള്‍ രണ്ട് പേരും ബോധരഹിതരായി കിടക്കുന്നത് കണ്ട്. രണ്ട് പേരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തിരച്ചില്‍ തുടങ്ങി
വിജയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. അഭിരാമിയുടെ കാമുകന് സുന്ദരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് വിവരം. അഭിരാമിയ്ക്കൊപ്പം നാടുവിടാന്‍ തീരുമാനിച്ച കാര്യം സുന്ദരം പോലീസിനോട് സമ്മതിച്ചിട്ടുണ്ടത്രെ.

അഭിരാമി എവിടെ?
പക്ഷേ, പോലീസിന് ഇപ്പോഴും അഭിരാമിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോയമ്പേട് ബസ് സ്റ്റേഷന് അടുത്ത അഭിരാമി തന്റെ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഒടുവില്‍ അറസ്റ്റ്
ഒടുവില്‍ പോലീസ് അഭിരാമിയെ അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 2 ന് നാഗര്‍കോവിലില്‍ വച്ചാണ് അഭിരാമിയെ പോലീസ് കണ്ടെത്തിയത്. ഏഴ് വയസ്സുള്ള അജയും അഞ്ച് വയസ്സുള്ള കരുമിലയും ആണ് മരിച്ച കുട്ടികള്‍.

വിജയ് രക്ഷപ്പെട്ടു....
ഭര്‍ത്താവ് വിജയ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്നാണ് പോലീസ് വിലയിരുത്തുന്നത്. തലേന്ന് രാത്രി വീട്ടില്‍ എത്തിയിരുന്നെങ്കില്‍ വിജയും കൊല്ലപ്പെട്ടേനെ എന്നാണ് പോലീസ് കരുതുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications