Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുണ്ടോ ഒരു കാമുകൻ; കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ സ്വർണം കവർന്നു, ഒടുവിൽ

ചൈന്നൈ: കാമുകിമാര്‍ക്ക് വേണ്ടി പല സാഹസങ്ങളും ചെയ്യുന്ന കാമുകന്മാരെ കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട്. അവരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള പല കാര്യങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. തന്‍രെ കാമുകിയെ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി ഒരു യുവാവ് ചെയ്ത കാര്യം കേട്ടാല്‍ ആരായാലും ഒന്നു തലയില്‍ കൈവച്ച് പോകും.

റിതു..പൊളി ലുക്കിലാണല്ലോ, പൂവുമായി എങ്ങോട്ടാ...; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

1

കാമുകിയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി കാര്‍ വാങ്ങാന്‍ സ്വന്തം ഭാര്യയുടെ ആഭരങ്ങള്‍ കവര്‍ന്നെടുക്കുകയാണ് ഈ യുവാവ് ചെയ്തത്. ഇതേ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൂനമല്ലയില്‍ താമസിക്കുന്ന ശേഖര്‍ എന്ന നാല്‍പ്പതുകാരനാണ് അറസ്റ്റിലായത്.

2

ഭാര്യയും ശേഖറും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് പേരും പിരിഞ്ഞാണ് താമസിക്കുന്നത്. ഇപ്പോള്‍ ഭാര്യ ,സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അവര്‍ അടുത്തിടെ ഭര്‍ത്താവിന്റെ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുക്കാന്‍ പൂനമല്ലിയിലെ വീട്ടില്‍ എത്തിയിരുന്നു.

Recommended Video

cmsvideo
    എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
    3

    എന്നാല്‍ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും കാണാനില്ലായിരുന്നു. 300 പവര്‍ സ്വര്‍ണമാണ് ഷെല്‍ഫില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആകെ ഷെല്‍ഫില്‍ ഉണ്ടായിരുന്നത് 100 പവന്‍ മാത്രമായിരുന്നു. 200 പവന്‍ സ്വര്‍ണം കാണാനില്ലായിരുന്നു. ഇത് മോഷണം പോയതാണെന്ന് കരുതി പൊലീസില്‍ പരാതി നല്‍കി.

    4

    സംഭവം അന്വേഷിച്ച പൊലീസിനോട് സ്വര്‍ണത്തെ കുറിച്ച് അറിയില്ലെന്നാണ് ശേഖര്‍ മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി. തുടര്‍ന്നാണ് കേസില്‍ തുമ്പുണ്ടായത്. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ ശേഖറിന് പുതിയൊരു കാമുകിയെ കിട്ടിയിരുന്നു.

    5

    22 വയസുള്ള സ്വാതിയെന്ന യുവതിയുമായാണ് ശേഖര്‍ പ്രണയത്തിലായിരുന്നത്. വീട്ടില്‍ സൂക്ഷിച്ച 200 പവന്‍ സ്വര്‍ണം കാമുകിക്ക് സമ്മാനമായി നല്‍കിയെന്നാണ് ശേഖര്‍ പറഞ്ഞത്. കൂടാതെ കാമുകിക്ക് സ്വര്‍ണം വിറ്റ് കാര്‍ വാങ്ങി നല്‍കിയെന്നും ഇയാള്‍ അറിയിച്ചു. നഷ്ടമായ സ്വര്‍ണം വീണ്ടെടുക്കുന്നതിനായി പൂനമല്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+