Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍തീരത്ത് ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ചു; പീഡനത്തിനിരയായത് ജര്‍മ്മന്‍ യുവതി!

ചെന്നൈ: കടല്‍ തീരത്ത് ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മാനഭംഗത്തിനിരയാക്കി. ജര്‍മ്മന്‍ യുവതിയെയാണ് മഹാബലിപുരത്ത് മാനഭംഗത്തിനിരയാക്കിയത്. ഇരുപത്തിനാല്കാരിയായ ജര്‍മ്മന്‍ സഞ്ചാരി മഹാബലിപുരം പട്ടിക്കുളത്ത് തെലുഗൂര്‍ തോട്ടത്തിലെ കടല്‍ത്തീരത്ത് വെച്ചാണ് ദാരുണ സംഭവം ഉണ്ടായത്.

ഞായറാഴ്ച രാവിലെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കാറ്റാടി മരങ്ങള്‍ക്കിടയില്‍ ഉറങ്ങിക്കിടക്കവെയാണ് പീഡനം നടന്നത്. മൂന്ന് പേര് ഉള്‍പ്പെടുന്ന സംഘമാണ് യുവതിയെ ലക്ഷ്യം വച്ച് എത്തിയത്. ഒരാള്‍ യുവതിയെ പീഡിപ്പിക്കുന്ന സമയത്ത് മറ്റ് രണ്ട് പേര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 യുവതി

യുവതി

ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ മൂന്ന് കുടുംബങ്ങളോടൊപ്പമാണ് യുവതി എത്തിയത്. ഇതില്‍ അഞ്ച് പേര്‍ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തുകയായിരുന്നു.

 പ്രതികള്‍

പ്രതികള്‍

പീഡിപ്പിച്ചവരില്‍ രണ്ട് പേര്‍ ഷോര്‍ട്‌സും ഒരാള്‍ ഷോര്‍ട്‌സിനൊപ്പം ടീ ഷേര്‍ട്ടും ധരിച്ചിരുന്നതായാണ് വിവരം.

 പരാതി

പരാതി

സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട യുവതി ഗ്രൂപ്പിനൊപ്പം എത്തുകയായരുന്നു. തുടര്‍ന്ന് ദില്ലിയിലെ ജര്‍മ്മന്‍ എംബസിയില്‍ വിവരം അറിയിക്കുകയായിരുന്നു.

 പോലീസ്

പോലീസ്

യുവതി പോലീസ് സ്‌റ്റേഷനിലും യുവതി പരാതി കൊടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+