നല്ല മനുഷ്യര്‍ എല്ലായിടത്തും ഉണ്ട്,ഇത്രയേറെ മനുഷ്യര്‍ ഉണ്ടാകുമോ? ചെന്നൈയില്‍ നിന്നും ഒരു വീഡിയോ
ചെന്നൈ: മാന്‍ഹോളില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിയ്ക്കാനിറങ്ങി സ്വന്തം ജീവന്‍ നഷ്ടമായ നൗഷാദ് മുതല്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായ എത്രയോ പേര്‍ നമുക്ക് ചുറ്റമുണ്ട്. ചിലര്‍ നമ്മെ കടന്നുപോയി. മനുഷ്യത്വും നന്മയും ഇനിയും ലോകത്ത് നിന്ന് അപ്രത്യക്ഷമായിട്ടില്ലെന്ന് തോന്നിപ്പിയ്ക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.
പ്രളയക്കെടുതി നേരിടുന്ന ചെന്നൈയില്‍ ഒഴുക്കില്‍പ്പെട്ട ബൈക്ക് യാത്രത്താരനെ രക്ഷിയ്ക്കാന്‍ മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ നടത്തുന്ന ശ്രമമാണ് വീഡിയോയില്‍ ഉള്ളത്. എല്ലാവര്‍ക്ക് ചുറ്റിലും വെള്ളമാണ്. എന്നിട്ടും ഒഴുക്കില്‍പ്പെട്ട യാത്രക്കാരനെ രക്ഷിയ്ക്കാന്‍ ഒരേ മനസോടെ അവര്‍ ഒന്നിട്ടിറങ്ങി.

കൈകള്‍ ചേര്‍ത്ത് പിടിച്ച് ആദ്യം ചെറിയൊരു മനുഷ്യ ചങ്ങല. തീരുന്നില്ല. സമയം കടന്ന് പോകും തോറും കൈകള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ മനുഷ്യച്ചങ്ങലയില്‍ സ്വയം സുരക്ഷിതരായി അവര്‍ യാത്രക്കാരനെ രക്ഷപ്പെടുത്തി. രാഘവന്‍ ചക്രവര്‍ത്തി എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.












Click it and Unblock the Notifications