കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; തമിഴ്‌നാട്ടില്‍ 8000 പേര്‍ക്കെതിരെ കേസ്, സ്റ്റാലിനും പ്രതി

Google Oneindia Malayalam News

ചെന്നൈ: ആയിരങ്ങള്‍ അണിനിരന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചെന്നൈ പോലീസ് കേസെടുത്തു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെ 8000ത്തോളം പേര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി ഒത്തുചേര്‍ന്നു, സിറ്റി പോലീസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തിങ്കളാഴ്ചയായിരുന്നു കേസിന് കാരണമായ പ്രതിഷേധം. ചൊവ്വാഴ്ച സേലത്ത് സമാനമായ പ്രതിഷേധ റാലി നടന്നു.

S

ചെന്നൈയില്‍ സ്റ്റാലിന്‍ നേതൃത്വം നല്‍കിയ റാലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും പങ്കെടുത്തിരുന്നു. റാലി നടത്താന്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല. പോലീസ് നിര്‍ദേശം ലംഘിച്ചാണ് റാലി നടത്തിയത്. ഇതാണ് കേസിന് ആധാരം.

എന്താണ് എന്‍പിആര്‍? കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി; 8500 കോടി നീക്കിവയ്ക്കുംഎന്താണ് എന്‍പിആര്‍? കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി; 8500 കോടി നീക്കിവയ്ക്കും

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന ഡിഎംകെ എംപി കെ കനിമൊഴി പറഞ്ഞു. ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴരെ മറക്കരുതെന്നും കനിമൊഴി പറഞ്ഞു.

ബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; ഒരംഗം പോലും സഭയില്‍ എത്തില്ല, മുന്നില്‍ ഒരുവഴി മാത്രംബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; ഒരംഗം പോലും സഭയില്‍ എത്തില്ല, മുന്നില്‍ ഒരുവഴി മാത്രം

സ്റ്റാലിന്‍, ചിദംബരം, എംഡിഎംകെ നേതാവ് വൈക്കോ, ഇടതുപാര്‍ട്ടി നേതാക്കള്‍ എന്നിവരാണ് മാര്‍ച്ചിന് മുന്‍നിരയിലുണ്ടായിരുന്നത്. എഗ്മോറില്‍ നിന്ന് തുടങ്ങി രണ്ടു കിലോമീറ്റര്‍ പിന്നിട്ട് രാജരത്‌നം സ്റ്റേഡിയത്തിലാണ് മാര്‍ച്ച് സമാപിച്ചത്. എല്ലാ രാഷ്ട്രീയ, മത, യുവജന സംഘടനകളും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്

കേന്ദ്രസര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കുംവരെ സമരം ചെയ്യണമെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. ബിജെപി പറയുന്നത് പോലെ മറ്റു സമുദായങ്ങളെ സഹായിക്കല്‍ അല്ല നിയമത്തിന്റെ ലക്ഷ്യം. മുസ്ലിങ്ങളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കലാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

English summary
Chennai police file cases against M. K Stalin and 8,000 others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X