Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ കവര്‍ച്ച; ഷൂട്ടിങ് കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോള്‍ കണ്ടത്...

ചെന്നൈ: തെന്നിന്ത്യന്‍ നടിയും മലയാളിയുമായ പാര്‍വതി നായരുടെ വീട്ടില്‍ കവര്‍ച്ച. ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടി ഈ വീട്ടിലാണ് കഴിയുന്നത്. മലയാളം, തമിഴ്, കന്നഡ സിനിമകളില്‍ വേഷമിട്ട പാര്‍വതി നായര്‍ മോഡലിങ് രംഗത്തും തിളങ്ങിയിരുന്നു.

കന്നഡ സിനിമയിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ച നടി കൂടിയാണ് പാര്‍വതി നായര്‍. ലക്ഷങ്ങളുടെ വസ്തുക്കള്‍ നഷ്ടമായിട്ടുണ്ട്. നടിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പോലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കഴിഞ്ഞ ദിവസം രാത്രിയാണ് പാര്‍വതി നായരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. നുങ്കമ്പാക്കത്തിനടുത്ത സെറ്റര്‍ലിങ് റോഡിലാണ് നടിയുടെ വീട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടി ചെന്നൈയിലെ ഈ വീട്ടിലാണ് താമസം. നടിയുടെ പരാതിയില്‍ നുങ്കമ്പാക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

2

ഷൂട്ടിങ് കഴിഞ്ഞ് രാത്രി വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം നടി അറിയുന്നത്. പകല്‍ മുഴുവന്‍ ഷൂട്ടുണ്ടായിരുന്നുവത്രെ. അതുകൊണ്ട് വളരെ വൈകിയാണ് വീട്ടിലെത്തിയത്. രണ്ട് ലക്ഷം രൂപയുടെ ലാപ്‌ടോപ്പ്, ഒമ്പത് ലക്ഷം രൂപയുടെ രണ്ടു വാച്ചുകള്‍, 1.3 ലക്ഷം രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ എന്നിവയാണ് നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു.

3

പാര്‍വതി നായരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സുഭാഷ് ചന്ദ്ര ബോസ് എന്ന 30കാരനെയാണ് പോലീസിന് സംശയം. കവര്‍ച്ച നടന്ന ശേഷം ഇയാളെ കാണാനില്ല. പുതുക്കോട്ടൈ സ്വദേശിയാണ് ബോസ്. ഇയാള്‍ എവിടെയാണ് എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിക്കുന്നുണ്ട്.

4

പാര്‍വതി നായരുടെ വീട്ടില്‍ പോലീസ് വിശദമായ പരിശോധന നടത്തി. വീട്ടില്‍ പതിവായി വരുന്നവരും അകത്ത് കയറുന്നവരും ആരൊക്കെ എന്നാണ് പോലീസ് ആദ്യം അന്വേഷിച്ചത്. ഇവരെല്ലാം ഇപ്പോള്‍ എവിടെയാണ് എന്ന് പരിശോധിച്ചു. ഈ വേളയിലാണ് സംഭവ ശേഷം ബോസിനെ കാണാനില്ല എന്ന വിവരം ലഭിച്ചത്.

5

ബോസിനെ വൈകാതെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ബോസ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളെല്ലാം നിരീക്ഷണത്തിലാണ്. ബോസിനൊപ്പം മറ്റാരെങ്കിലും കൃത്യത്തില്‍ പങ്കെടുത്തോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.

6

മലയാളിയായ പാര്‍വതി നായര്‍ യുഎഇയിലെ അബുദാബിയിലാണ് ജനിച്ചതും വളര്‍ന്നതും. മോഡലിങ് രംഗത്ത് വളരെ ചെറുപ്പം മുതല്‍ സജീവമായിരുന്നു. പിതാവ് ദുബായില്‍ ബിസിനസുകാരനാണ്. അമ്മ പ്രഫസറും. ബ്യൂട്ടിഫുള്‍, പോപ്പിന്‍സ്, യക്ഷി, ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട പാര്‍വതി നായരുടെ സ്‌റ്റോറി കഥെ എന്ന കന്നഡ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+