ചെന്നൈയില്‍ കനത്ത മഴ; സ്കൂളുകള്‍ക്ക് ഇന്ന് അവധി, ഓറഞ്ച് അലര്‍ട്ട്
ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ വ്യാഴാഴ്ച സ്കൂളുകള്‍ക്ക് അവധിയായിരിക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തിരുവള്ളൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കല്‍പട്ട്, കാഞ്ചീപുരം ജില്ലകളിലെ സ്കൂളുകള്‍ക്കും അവധിയായിരിക്കും.
ഡിസംബര്‍ 2, 3 തീയതികളില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ഐ എം ഡി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂര്‍, കാഞ്ചീപുരം, ചെന്നൈ, ചെങ്കല്‍പട്ട്, വില്ലുപുരം, കടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട, രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം തമിഴ്നാട്ടിലെ കാരായിക്കല് മേഖലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബര്‍4 വരെ ശക്തമായ മഴ പെയ്യുമെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്നാണ് നിഗമനം.
ചെന്നൈയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍, മഴ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്കാന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരോട് നിര്‍ദ്ദേശിച്ചു. കനത്ത മഴയും കാലാവസ്ഥാ പ്രവചനവും കണക്കിലെടുത്ത് ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ഗ്രേറ്റര്‍ ചെന്നൈ കോര്പ്പറേഷന് നിര്‍ദ്ദേശിച്ചു.
കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ കാലയളവില്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications