നടനാക്കി മാറ്റിയതിലുള്ള കടപ്പാട് തീർത്ത് സഹായവുമായി തെലുങ്ക് താരങ്ങള്‍ ചെന്നൈയിലേക്ക്
ചെന്നൈ: പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി നിരവധി തമിഴ് താരങ്ങളും മലയാളി താരങ്ങളും രംഗത്തുണ്ട്. എന്നാലിപ്പോള്‍ പ്രളയത്തില്‍ അകപ്പെട്ടുപോയവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയ്ക്ക് തെലുങ്ക് താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ താരങ്ങള്‍ ഒത്തുച്ചേര്‍ന്ന് ചെന്നൈയിലേക്കാണ്.
ചെന്നൈയ്ക്കായി പ്രാര്‍ഥനകളുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, അഭിഷേക് ബച്ചന്‍, സൊനാക്ഷി സിന്‍ഹ തുടങ്ങിയവരാണ് ചെന്നൈക്കായി പ്രാര്‍ഥനകളുമായി വന്നത്.

സഹായവുമായി താരനിര
പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി നിരവധി തമിഴ്-മലയാളി താരങ്ങള്‍ രംഗത്തുണ്ട്. എന്നാലിപ്പോള്‍ പ്രളയത്തില്‍ അകപ്പെട്ടുപോയവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയ്ക്ക് തെലുങ്ക് താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.

അല്ലു അര്‍ജുന്‍
പ്രളയക്കെടുതിയില്‍ അകപ്പെട്ട തമിഴ്‌നാടിന് സഹായവാഗ്ദാനങ്ങളുമായാണ് തെലുങ്കിന്റെയും മലയാളികളുടെയും പ്രിയ്യപ്പെട്ട നടന്‍ അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് അല്ലു വാഗ്ദാനം ചെയ്തിരിക്കുന്നത്.

അല്ലു എന്ന നടനാക്കിയത്
അല്ലു അര്‍ജുന്‍ എന്ന നടനാക്കി മാറ്റിയത് ചെന്നൈയാണെന്ന് താരം പറയുന്നു. താന്‍ 18 വര്‍ഷത്തോളം ചെന്നൈയിലാമ് ജിവിച്ചതെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

മഹേഷ് ബാബു
തെലുങ്കിന്റെ സൂപ്പര്‍താരം മഹേഷ് ബാബു 10 ലക്ഷമാണ് തമിഴ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്.

രവി തേജ, വരുണ്‍ തേജ
സിനിമാ താരം രവിതേജ അഞ്ചുലക്ഷവും വരുണ്‍ തേജ മൂന്നുല്കഷവുമാണ് സഹായമായി നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ കല്യാണ്‍ റാം അഞ്ചുലക്ഷവും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications