കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: രാജസ്ഥാന്‍, ചെന്നൈ ടീമുകളെ വിലക്കും?

Google Oneindia Malayalam News

ദില്ലി: ഐ പി എല്‍ ക്രിക്കറ്റിലെ അടുത്ത ലേലത്തില്‍ പങ്കെടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ഉണ്ടാകില്ലേ? ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ, ഈ രണ്ട് ടീമുകളെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും എന്നാണ് റിപ്പോര്‍ട്ട്. വര്‍മയുടെ പരാതിയോട് സുപ്രീം കോടതി കനിവ് കാണിച്ചാല്‍ ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ ഐ പി എല്ലിന് പുറത്താകും.

സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ നേരത്തെ കൊച്ചി ടസ്‌കേഴ്‌സ്, ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് ടീമുകളെ ഐ പി എല്ലില്‍ നിന്നും പുറത്താക്കിയിരുന്നു. ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ക്കെതിരെ ആദിത്യ വര്‍മ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐ പി എല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് ടീമിന്റെ ഉടമകളില്‍ ഒരാളാണ് ഈ പത്രം.

IPL

ഐ പി എല്ലിലെ ഒത്തുകളിയുടെ പൂര്‍ണറിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ആരോപണവിധേയരായ ടീമുകളെ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുമെന്ന് ആദിത്യ വര്‍മ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി മൂന്നംഗ കമ്മീഷനെ നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി പറഞ്ഞു.

ആരോപണവിധേയനായ ഗുരുനാഥ് മെയ്യപ്പനെ കുറ്റവിമുക്തനാക്കിയ ബി സി സി ഐയുടെ അച്ചടക്കക്കമ്മിറ്റി ശ്രീശാന്തടക്കമുള്ള കളിക്കാരെ ക്രിക്കറ്റില്‍ നിന്നും വിലക്കിയത് വിവാദമായിരുന്നു. എന്നാല്‍ ബി സി സി ഐയുടെ കമ്മീഷനെ വിമര്‍ശിച്ച സുപ്രീം കോടതി ഒത്തുകളിയില്‍ മെയ്യപ്പന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയടക്കമുള്ള മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.

English summary
Cricket Association of Bihar secretary Aditya Verma will file a petition in the Supreme Court to stop Chennai Super Kings and Rajasthan Royals from taking part in IPL.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X