കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുഡ് ഓര്‍ഡറിങ് ആപ്പ് വഴി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിക്കുന്നത് വിലക്കി സ്കൂള്‍

  • By Desk
Google Oneindia Malayalam News

ചെന്നൈ: വിദ്യാര്‍ത്ഥികള്‍ക്ക് ഫുഡ് ഡെലിവറി ആപ്പുകള്‍ വഴി ഉച്ച ഭക്ഷണമെത്തിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ചെന്നൈയിലെ സ്‌കൂള്‍. സ്‌കൂളിന്‍റെ സുരക്ഷയും കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണവും ഉറപ്പാക്കാനാണ് ഈ നയപടി എന്നാണ് പറയുന്നത്. ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി പോലുള്ള ഫുഡ് ഓര്‍ഡറിങ് ആപ്പുകള്‍ വഴി സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണമെത്തിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് ചൈന്നെയിലെ സ്‌കൂള്‍ രക്ഷിതാക്കളോട് ഭക്ഷണം ആപ്പുകള്‍ വഴി എത്തിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ലോക്‌സഭ തിരഞ്ഞെടുപ്പ്; 'മേം ഭീ ചൗക്കീദാര്‍' ക്യാംപെയിനുമായി ബിജെപി 2019 ലോക്‌സഭ തിരഞ്ഞെടുപ്പ്; 'മേം ഭീ ചൗക്കീദാര്‍' ക്യാംപെയിനുമായി ബിജെപി

സ്‌കൂളിലെ 2 മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടുള്ള മെയിലയച്ചു. ഫുഡ് ഓര്‍ഡറിങ് ആപ്പുകള്‍ വഴി ഭക്ഷണമെത്തിച്ചാല്‍ അത് തിരിച്ചയക്കുമെന്നും ഒരു കാരണവശാലും ഇത്തരം ഭക്ഷ സംസ്‌കാരം പ്രോത്സാഹിപ്പിക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

phone-15178

എന്നാല്‍ സ്‌കൂളിന്‍റെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഫുഡ് എത്തിക്കുന്നത് സ്ഥിരമായല്ലന്നും എന്നാല്‍ കുട്ടികള്‍ സ്‌കൂളില്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ രക്ഷിതാക്കളോ സുഹൃത്തുക്കളോ ആണ് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുന്നതെന്നും അതിനാലാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും പറയുന്നു. ഹൈസ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികളാണ് ഭക്ഷണം വലിയ തോതില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ഡെലിവറി ബോയ് സ്‌കൂളുകളില്‍ എത്തുന്നത് സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പറയുന്നു.

8-junkfoods600-1

ഇതോടൊപ്പം സ്‌കൂളിലെ തുല്യതയും ഉറപ്പാക്കണമെന്നും ഇവര്‍ പറയുന്നു. എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണെന്ന് ഉറപ്പാക്കാനാണ് യൂണിഫോം സംവിധാനം വന്നത്. അതിനാല്‍ ഇത്തരത്തില്‍ ഉള്ള വേര്‍തിരിവ് സ്‌കൂളില്‍ നടപ്പിലാക്കില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കുട്ടികളുടെ പിറന്നാള്‍ പോലെ ഉള്ള പ്രത്യേക അവസരങ്ങളില്‍ പോലും ആഘോഷങ്ങള്‍ അനുവദിക്കാറില്ലെന്നും കാരണം എല്ലാര്‍ക്കും ഇതിന് പ്രാപ്തി ഉണ്ടാകണമില്ലെന്നതിനാലുമാണിതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

English summary
Chennai school put ban for food delivered through apps to students while concerning their security and to ensure nutritious food to students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X