ചെന്നൈയില്‍ രണ്ടാമത്തെ വിമാനത്താവളം ഉറപ്പ്! പരന്ദൂര്‍ പദ്ധതിക്ക് ബദലുമായി വിജയ് സര്‍ക്കാര്‍

കാഞ്ചീപുരം ജില്ലയിലെ പരന്ദൂരില്‍ നിര്‍ദ്ദേശിച്ചിരുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍, ചെന്നൈയ്ക്ക് സമീപം പുതിയൊരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിയിടുന്നു. നഗരത്തിലെ വര്‍ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അനുയോജ്യമായ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനാണ് തീരുമാനം.

റെക്കോഡ് കുതിപ്പുമായി സ്വര്‍ണം...! മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; 2025 ആവര്‍ത്തിക്കുന്നു
റെക്കോഡ് കുതിപ്പുമായി സ്വര്‍ണം...! മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; 2025 ആവര്‍ത്തിക്കുന്നു

സംസ്ഥാനത്തിന്റെ വ്യവസായ നയരേഖ പ്രകാരം, വിദഗ്ധരുമായി കൂടിയാലോചിച്ച് പുതിയ വിമാനത്താവളത്തിനായുള്ള സാധ്യതയുള്ള സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തും. തുടര്‍ന്ന്, ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങളുടെ സാധ്യതയും പ്രായോഗികതയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വഴി പരിശോധിക്കും. ഇതിനുശേഷമായിരിക്കും വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുക.

Chennai Second Airport

കാര്‍ഷിക ഭൂമി, ജലസ്രോതസ്സുകള്‍, പ്രദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്ത് പരന്ദൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസമാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. അതേസമയം പുതിയ വിമാനത്താവളത്തിനായുള്ള സ്ഥലം ഇതുവരെ അന്തിമമാക്കിയിട്ടില്ല.

പുതിയ വീടും കാറും സ്വന്തമാകും.. ആഗസ്റ്റ് കഴിയും മുമ്പെ ഈ രാശിക്കാര്‍ സമ്പന്നരാകും; നിങ്ങളുമുണ്ടോ?
പുതിയ വീടും കാറും സ്വന്തമാകും.. ആഗസ്റ്റ് കഴിയും മുമ്പെ ഈ രാശിക്കാര്‍ സമ്പന്നരാകും; നിങ്ങളുമുണ്ടോ?

വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്കും സാങ്കേതികമായ സാധ്യതാ പഠനങ്ങള്‍ക്കും ശേഷമേ പുതിയ സ്ഥലം തിരഞ്ഞെടുക്കൂ എന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവിലുള്ള ചെന്നൈ വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കൊപ്പം തന്നെയായിരിക്കും ഈ പ്രക്രിയയും നടപ്പിലാക്കുക.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വ്യോമയാന ആവശ്യങ്ങള്‍ക്കും വ്യാവസായിക വളര്‍ച്ചയ്ക്കും ചരക്ക് നീക്കത്തിനുമായി ചെന്നൈയ്ക്ക് രണ്ടാമതൊരു വിമാനത്താവളം ആവശ്യമാണെങ്കിലും, കര്‍ഷകരുടെയും പ്രാദേശിക സമൂഹങ്ങളുടെയും താത്പര്യങ്ങള്‍ ഹനിച്ചുകൊണ്ടുള്ള ഒരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയും പാടില്ലെന്ന് വിജയ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

സ്വര്‍ണം ഇനിയും കുതിക്കും.. ഒറ്റ ആഴ്ച കൊണ്ട് എല്ലാ തടസങ്ങളും മറികടന്നു; വെള്ളിയ്ക്ക് ക്ഷീണം
സ്വര്‍ണം ഇനിയും കുതിക്കും.. ഒറ്റ ആഴ്ച കൊണ്ട് എല്ലാ തടസങ്ങളും മറികടന്നു; വെള്ളിയ്ക്ക് ക്ഷീണം

2025 ജനുവരി 20-ന് ഏകനാപുരവും മറ്റ് ഗ്രാമങ്ങളും സന്ദര്‍ശിച്ചതും, അവിടെ നിര്‍ദ്ദിഷ്ട പരന്ദൂര്‍ വിമാനത്താവളത്തിനെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാരെ കണ്ടതും മുഖ്യമന്ത്രി അനുസ്മരിച്ചു. 'ചെന്നൈയിലെ പരന്ദൂരിലും ചുറ്റുമുള്ള 12 ഗ്രാമങ്ങളിലും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കൊപ്പം ഞാന്‍ ഉറച്ചുനില്‍ക്കുന്നു,' വിജയ് പറഞ്ഞു.

പുതിയൊരു സ്ഥലത്തിനായുള്ള അന്വേഷണത്തിനൊപ്പം, മീനമ്പാക്കത്തുള്ള നിലവിലെ ചെന്നൈ വിമാനത്താവളം വികസിപ്പിക്കുന്നതിനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കും. വര്‍ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്കുകളുടെയും കൈകാര്യം ചെയ്യല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി, നിലവിലെ വിമാനത്താവളത്തിന് സമീപം പുതിയൊരു സംവിധാനം ഒരുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്.

ഈ പുതിയ സംവിധാനത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിനായി ഒരു റോഡ് നിര്‍മ്മിക്കാന്‍ തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് അതോറിറ്റി അനുമതിയും തേടിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സഹായം തമിഴ്നാട് സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കും. വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് പുതിയൊരു 'ടെര്‍മിനല്‍ 5' നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശം.

നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 'ടെര്‍മിനല്‍ 3' പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ വാര്‍ഷിക യാത്രാശേഷി 35 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ 'ടെര്‍മിനല്‍ 5' കൂടി വരുന്നതോടെ 20 ദശലക്ഷം പേരെക്കൂടി കൈകാര്യം ചെയ്യാനുള്ള ശേഷി ലഭിക്കുകയും, അതുവഴി ആകെ ശേഷി പ്രതിവര്‍ഷം 55 ദശലക്ഷം യാത്രക്കാരായി വര്‍ധിക്കുകയും ചെയ്യും.

പരന്ദൂര്‍ പദ്ധതിക്കായി ഇതിനകം ഏറ്റെടുത്ത ഏകദേശം 1,700 ഏക്കര്‍ ഭൂമി മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാനോ ഭൂവുടമകള്‍ക്ക് ഇതിനകം നല്‍കിയ നഷ്ടപരിഹാരത്തുക തിരിച്ചെടുക്കാനോ ഉള്ള യാതൊരു നിര്‍ദ്ദേശവുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

'തമിഴ്നാട് വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമ' പ്രകാരമാണ് ഈ ഭൂമി ഏറ്റെടുത്തതെന്നതിനാല്‍, വിമാനത്താവളത്തിനപ്പുറമുള്ള മറ്റ് ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. മറ്റ് വകുപ്പുകളുമായി കൂടിയാലോചിച്ച് വ്യവസായ വകുപ്പ് ഇതിനായുള്ള ഒരു വിനിയോഗ പദ്ധതി തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചെന്നൈയുടെ ദീര്‍ഘകാല വ്യോമയാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 13 ഗ്രാമങ്ങളിലായി ഏകദേശം 5,300 ഏക്കര്‍ സ്ഥലത്താണ് പരന്തൂര്‍ വിമാനത്താവളം വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കാര്‍ഷിക ഭൂമി, ജലാശയങ്ങള്‍, ജനവാസമേഖലകള്‍ എന്നിവയിലുണ്ടാകാന്‍ സാധ്യതയുള്ള ആഘാതങ്ങളെച്ചൊല്ലി പ്രദേശവാസികളില്‍ നിന്ന് ഈ പദ്ധതിക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.

പരന്ദൂരില്‍ അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+