ചെന്നൈ സില്‍ക്സ് തീപിടുത്തം; പ്രവര്‍ത്തനം പുനരാരംഭിച്ചു
സമീപത്തുള്ള പ്രധാന കടകളും പ്രവര്‍ത്തനം പുനരാരംഭിച്ചു
ചെന്നൈ: തീപിടുത്തമുണ്ടായ ചെന്നൈ സില്‍ക്ക്സ് നാലു ദിവസങ്ങള്‍ക്കു ശേഷം ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നഗരത്തിലെ സൗത്ത് ഉസ്മാന് റോഡിലുള്ള കെട്ടിടം ഇതുവരെ പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. തകര്‍ന്ന നിലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. ഇതുവരെ 30% മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. സമീപത്തുള്ള പ്രധാന കടകളും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും കെട്ടിടത്തിനു സമീപമുള്ള മേല്‍പ്പാലം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. എല്ലാ കടകളും ബുധനാഴ്ചക്കു ശേഷമേ പൂര്‍ണ്ണമായും പ്രവര്‍ത്തനം പുനരാരംഭിക്കൂ.
ഇക്കഴിഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെയാണ് ചെന്നെ സില്ക്ക്സില് തീപിടുത്തം ഉണ്ടായത്. സംഭവമറിഞ്ഞതോടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ തീപിടിച്ച് പുക പടര്‍ന്നതോടെ ഫയര്‍ ഫോഴ്സ് ഉേേദ്യാഗസ്ഥര്ക്ക് ഷോറൂമിനുള്ളിലേയ്ക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഷോറൂമിന്റെ ഏഴാം നിലയിലെ ക്യാന്റീനിലുണ്ടായിരുന്നവരെ ഫയര്‍ഫോഴ്സ് ജീവനക്കാരാണ് രക്ഷിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തത്തില്‍ കെട്ടിടത്തിലെ നാലു നിലകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പുക ശമിക്കാത്തതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതവും സ്തംഭിച്ചിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications