കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ഭാവിയുടെ നേതാവാണ് രാഹുല്‍ ഗാന്ധി! വിദ്യാര്‍ത്ഥിനികളുടെ പ്രതികരണം! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഭാവിയുടെ നേതാവാണ് രാഹുല്‍ ഗാന്ധി'

' സര്‍ അല്ല രാഹുല്‍' ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് തന്നെ രാഹുല്‍ ഗാന്ധി ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. രാഹുല്‍ ഇത് പറഞ്ഞ് മുഴുമിപ്പിക്കും മുന്‍പ് തന്നെ വേദി ഇളകി മറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ചെന്നൈ വിസിറ്റിനിടെ രാഹുല്‍ സ്റ്റെല്ലാ മേരീസിലെ വിദ്യാര്‍ത്ഥികളുമായി സംവാദത്തില്‍ ഏര്‍പ്പെട്ടത്.

കാശ്മീര്‍ പ്രശ്നം,റഫേല്‍ വിവാദം, തീവ്രവാദം, വിദ്യാഭ്യാസം,വനിതാ സംവരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചു. രാഹുലിന്‍റെ 'ഹിറ്റ് ലുക്കും' സിമ്പിളി സിറ്റിയും വിദ്യാര്‍ത്ഥിനികള്‍ ഏറ്റെടുത്തിരിക്കുകയാണ്. പരിപാടിക്ക് ശേഷം വിദ്യാര്‍ത്ഥിനികള്‍ നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

 ആശ്ചര്യത്തോടെ വിദ്യാര്‍ത്ഥിനികള്‍

ആശ്ചര്യത്തോടെ വിദ്യാര്‍ത്ഥിനികള്‍

' ഭാവിയുടെ നേതാവാണ് രാഹുല്‍ ഗാന്ധി എന്നായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ പ്രതികരണം. രാഹുലിന്‍റെ ലാളിത്യത്തേയും ക്ഷമയേയും കുറിച്ചുള്ള ആശ്ചര്യവും വിദ്യാര്‍ത്ഥിനി പങ്കുവെച്ചു. എല്ലാ വിദ്യാര്‍ത്ഥിനികളുമായി നേരിട്ട് പോയി സംസാരിക്കാന്‍ അദ്ദേഹത്തെ പോലൊരാള്‍ സമയം കണ്ടെത്തിയത് അത്ഭുതപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി വീഡിയോയില്‍ പറയുന്നു.

 രാഷ്ട്രീയം പറഞ്ഞു തന്നു

രാഷ്ട്രീയം പറഞ്ഞു തന്നു

പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു പരിപാടിയെന്ന് മറ്റൊരുകൂട്ടം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കാര്യഗൗരവമുള്ള പല കാര്യങ്ങളും അദ്ദേഹം തങ്ങളുമായി പങ്കുവെച്ചു. സാധാരണ രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് തങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല.

 എളുപ്പത്തില്‍ മനസിലായി

എളുപ്പത്തില്‍ മനസിലായി

എന്നാല്‍ രാഹുലുമായുള്ള സംവാദത്തോടെ എല്ലാം മാറി. രാജ്യത്തെ കൂടുതല്‍ രാഷ്ട്രീയ നേതാക്കളെ അടുത്തറിയണമെന്ന് ഇപ്പോള്‍ തോന്നി തുടങ്ങി. അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളും എളുപ്പം മനസിലാക്കാനും ബന്ധപ്പെടുത്താനും നമുക്ക് കഴിഞ്ഞു.

 ആദ്യ വോട്ട്

ആദ്യ വോട്ട്

കോളേജില്‍ പല വിദ്യാര്‍ത്ഥിനികളുടേയും ആദ്യ വോട്ടാണ് ഇത്. ഒരു അടിത്തറ എന്ന നിലയില്‍ ഈ പരിപാടിയില്‍ പങ്കെടുത്തതില്‍ നിന്ന് ആരാണ് തെരഞ്ഞെടുക്കപ്പെടേണ്ട വ്യക്തിയെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട് വിദ്യാര്‍ത്ഥിനി പറഞ്ഞു.

 പ്രചോദനമായിരുന്നു

പ്രചോദനമായിരുന്നു

അദ്ദേഹത്തിന്‍റെ വാക്കുകള്‍ എല്ലാം വലിയ പ്രചോദനമായിരുന്നു. രാഹുല്‍ എന്ത് ഭംഗിയുള്ള ഒരാളാണെന്ന് പറയാനും വിദ്യാര്‍ത്ഥിനികള്‍ മടിച്ചില്ല, പരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ വിദ്യാര്‍ത്ഥിനികളുടെ പല ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു.

 എന്തുകൊണ്ട് തയ്യാറാവുന്നില്ല

എന്തുകൊണ്ട് തയ്യാറാവുന്നില്ല

എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് സംവദിക്കാന്‍ തയ്യാറാകാത്തതെന്ന് രാഹുല്‍ ചോദിച്ചു. ഇത്രയും വിദ്യാര്‍ത്ഥികളുടെ മുന്പില്‍ പോയിട്ട് മാധ്യമങ്ങളെ പോലും നേരിട്ട് കാണാന്‍ ഈ അഞ്ച് വര്‍ഷത്തിനിടയില്‍ അദ്ദേഹം തയ്യാറാവാത്തത് എന്താണെന്നും രാഹുല്‍ വിമര്‍ശിച്ചു.

 വരാന്‍ മടിക്കുന്നത്

വരാന്‍ മടിക്കുന്നത്

നിങ്ങളില്‍ എത്രപേര്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചു? എന്താണ് ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം? എന്തുകൊണ്ടാണ് പ്രധാനമന്ത്രി 3000 വിദ്യാര്‍ത്ഥിനികളുടെ ഇടയിലേക്ക് വരാന്‍ മടിക്കുന്നത്?

 മോദിക്ക് ധൈര്യമില്ലേ

മോദിക്ക് ധൈര്യമില്ലേ

ചോദ്യങ്ങളെ നേരിടാന്‍ അദ്ദേഹത്തിന് ധൈര്യമില്ലേ? രാഹുല്‍ ഗാന്ധി ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ലമെന്‍റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

 സെല്‍ഫിയെടുത്ത് രാഹുല്‍

സെല്‍ഫിയെടുത്ത് രാഹുല്‍

വിദ്യാര്‍ത്ഥിനികളോടൊപ്പം സെല്‍ഫിയെടുത്തും നേരിട്ട് കണ്ട് ഓരോരുത്തരുമായി വിശേഷങ്ങള്‍ പങ്കുവെച്ചുമായിരുന്നു അദ്ദേഹം മടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെന്നൈയില്‍ എത്തിയ രാഹുലിന്‍റെ സ്റ്റെല്ലാ മേരീസ് വിദ്യാര്‍ത്ഥിനികളുമായി നടത്തിയ സംവാദം എല്ലാം കൊണ്ടും പ്രത്യേകത നിറഞ്ഞതായിരുന്നു.

 കിടിലന്‍ ലുക്ക്

കിടിലന്‍ ലുക്ക്

വെള്ള കുര്‍ത്ത മാറ്റി ജീന്‍സും പാന്‍റും ടീ ഷര്‍ട്ടുമണിഞ്ഞാണ് രാഹുല്‍ ഗാന്ധി പരിപാടിക്കെത്തി. രാഹുലിന്‍റെ വേഷം കണ്ടപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിനികള്‍ കൈയ്യടി തുടങ്ങിയിരുന്നു. പിന്നാലെ സര്‍ എന്ന് വിളിച്ച് ചോദ്യം ഉന്നയിച്ച വിദ്യാര്‍ത്ഥിനിയോട് സര്‍ എന്ന വിളിക്കരുതെന്ന് നിര്‍ദ്ദേശത്തോടെ വിദ്യാര്‍ത്ഥിനികള്‍ ആര്‍പ്പു വിളി തുടങഅങി.

 ശക്തമായ വിമര്‍ശനം

ശക്തമായ വിമര്‍ശനം

പാര്‍ലമെന്‍റില്‍ മോദിയെ ആലിംഗനം ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ഉള്‍പ്പെടെ അദ്ദേഹം മറുപടി പറഞ്ഞു. മോദിക്കും ബിജെപിക്കുമെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനമാണ് നടത്തിയത്.

വീഡിയോ

വീഡിയോ വൈറല്‍

English summary
chennai stella marrys collage students responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X