പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ
ചെന്നൈ; പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. ആദംബാക്കം സ്വദേശി സതീഷ് (23) എന്ന യുവാവാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ചൈന്നെ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ജെയിന്‍ കോളേജ് ബി ബി എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സത്യ ആയിരുന്നു കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ഒളിവിലായിരുന്നു പ്രതി സതീഷ്.
.

ഗുണ്ടി സ്വദേശികളാണ് കൊല്ലപ്പെട്ട സത്യയും സതീഷും. ആദംമ്പാക്കം പോലീസ് സ്റ്റേഷനിലെ മുൻ എസ് എസ് ഐയുടെ മകനാണ് സതീഷ്. ഇതേ സ്റ്റേഷനിൽ കോൺസ്റ്റബിളായിരുന്നു സത്യയുടെ അമ്മ. അതുകൊണ്ട് തന്നെ ഇരുവർക്കും വർഷങ്ങളായി പരസ്പരം അറിയാം. എന്നാൽ ഇയാൾ യുവതിയുടെ പിന്നാലെ പ്രണയാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. തുടക്കം മുതൽ തന്നെ സതീഷിനെ സത്യ എതിർത്തിരുന്നു. ശല്യം സഹിക്കവയ്യാതായോടെ സത്യയും കുടുംബവും മംബലം സ്റ്റേഷനിലും സെന്റ് തോമസ് മൗണ്ട് പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തിരുന്നു.

എന്നാൽ യാതൊരു നടപടിയും സതീഷിനെതിരെ എടുക്കാൻ പോലീസ് തയ്യാറായിരുന്നു. ഇതോടെ കുടുംബക്കാർ തമ്മിൽ പരസ്പരം സംസാരിച്ച് ധാരണയിലെത്തുകയും ഇനി ശല്യം ഉണ്ടാകില്ലെന്ന് സതീഷിൻറെ കുടുംബം ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ സത്യയെ ശല്യം ചെയ്യുന്നത് സതീഷ് തുടർന്നു. പോകുന്നിടത്തെല്ലാം ഇയാൾ യുവതിയെ ശല്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കവെ സതീഷ് സത്യയ്ക്ക് അരികിലേക്ക് വരികയായിരുന്നു. ഇരുവരും ഇവിടെ വെച്ച് സംസാരിക്കവെ തർക്കമായി. തുടർന്ന് സതീഷ് സത്യയെ ട്രെയിനിന് മുമ്പിലേക്ക് തള്ളിയിടുകയായിരുന്നു.താംബരം-ബീച്ച് സബേർബൻ ട്രെയിനിന് മുന്നിലേക്കായിരുന്നു പ്രതി സത്യയെ തള്ളിയത്. അടുത്തുള്ളവർ പിടിച്ച് വെയ്ക്കാൻ ശ്രമിക്കുന്നതിന് മുൻപേ തന്നെ ഇയാൾ പെൺകുട്ടിയെ തള്ളിയിട്ടിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സത്യ കൊല്ലപ്പെടുകയായിരുന്നു. തലയും ഉടലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം.

പിന്നാലെ സതീഷ് ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും ഇയാളുടെ പുറകെ ഓടിയിരുന്നുവെങ്കിലും പിടികൂടാനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെയോടെ ഇയാളെ പിടികൂടിയാത്. 7 പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചായിരുന്നു തിരച്ചിൽ നടന്നത്.
അതിനിടെ സത്യയുടെ മരണവാർത്തയറിഞ്ഞ പിതാവ് ഹൃദായാഘാതം മൂലം അന്തരിച്ചു. മാണിക്യനാണ് മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ആദംമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ് സത്യയുടെ മാതാവ് രാമലക്ഷ്മി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications