Get Updates
Get notified of breaking news, exclusive insights, and must-see stories!

കമിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പാര്‍ക്കിലേക്ക് പ്രവേശനമില്ല! ബോര്‍ഡ് സ്ഥാപിച്ചത് പോലീസ്?

ചെന്നൈ എഗ്മോറിലെ മേയര്‍ സുന്ദര്‍ റാവു പാര്‍ക്കിലാണ് ഇത്തരമൊരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചെന്നൈ: സദാചാര ഗുണ്ടായിസത്തിന്റെ വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നതിനിടെ പാര്‍ക്കിലേക്ക് വിദ്യാര്‍ത്ഥിള്‍ക്കും കമിതാക്കള്‍ക്കും പ്രവേശനമില്ലെന്ന് കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചു. ചെന്നൈ എഗ്മോറിലെ മേയര്‍ സുന്ദര്‍ റാവു പാര്‍ക്കിലാണ് ഇത്തരമൊരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിറ്റി പോലീസിന്റെ പേരിലാണ് പാര്‍ക്കില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

സിറ്റി പോലീസിന്റെ പേരിന് പുറമേ ബോര്‍ഡില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മുദ്രയുമുണ്ട്. അതേസമയം, പോലീസ് ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നാണ് ചെന്നൈ ഡിസിപി പറഞ്ഞത്. പോലീസിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും, സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡിസിപി വ്യക്തമാക്കി.

love

വിദ്യാര്‍ത്ഥികള്‍ക്കും കമിതാക്കള്‍ക്കും പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചതില്‍ പങ്കില്ലെന്നായിരുന്നു ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതരും പ്രതികരിച്ചത്. ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതില്‍ പിന്നെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പാര്‍ക്കിലേക്ക് വരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചിരുന്നു. എത്തിരാജ് വിമന്‍സ് കോളേജിന് സമീപത്തുള്ള പാര്‍ക്കില്‍ ദിവസവും നിരവധി പേരാണ് വിശ്രമിക്കാനെത്തിയിരുന്നത്. രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+