• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെന്നൈയുടെ പരാജയം; ധോണിയുടെ മകൾ സിവയ്ക്കെതിരെ ബലാത്സംഗ ഭീഷണിയും സൈബർ ആക്രമണവും

ദില്ലി; ഐപിഎല്ലിലെ ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രകടനങ്ങൾ കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചത്. നിരന്തര തോൽവികൾ ഏറ്റുവാങ്ങി വലഞ്ഞിരിക്കകയാണ് ടീം. ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോനിയുടെ ഫോമില്ലായ്മയും രൂക്ഷവിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്. എന്നാൽ ഏറ്റവും ഒടുവിലായി കൊൽക്കത്തയ്ക്കെതിരായ പരാജയത്തിൽ വിമർശനങ്ങളുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് കൊണ്ടുള്ള ആക്രമങ്ങളാണ് താരത്തിനും കുടുംബത്തിനുമെതിരെ നടക്കുന്നത്. ധോണിയുടെ മകൾ സിവയ്കെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയുമാണ് ആരാധകർ എന്ന് അവകാശപ്പെടുന്ന വെട്ടുകിളി കൂട്ടങ്ങൾ നടത്തുന്നത്.

2 മത്സരങ്ങൾ മാത്രം

2 മത്സരങ്ങൾ മാത്രം

ഐപിഎല്ലിൽ എട്ട് ഫൈനലുകൾ കളിച്ചിട്ടുള്ള ചെന്നൈ 2020 സീസണിൽ ഇതുവരെ മോശം പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ആറു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ധോനിയുടെ ടീമിനി വിജയിക്കാൻ സാധിച്ചത്. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 10 റൺസിന്റെ തോൽവി തോൽവി വഴങ്ങുകയായിരുന്നു.

കൊൽക്കത്തയോട് പരാജയം

കൊൽക്കത്തയോട് പരാജയം

168 റൺസായിരുന്നു കൊൽക്കത്ത നേടിയത്. ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ അഞ്ചിന് 157 റൺസ് എടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. 12 പന്തിൽ 11 റൺസ് ആയിരുന്നു ക്യാപ്റ്റൻ ധോണി നേടിയത്.ഫോമിൽ അല്ലാത്ത കേദർ ജാദവിനെ ബാറ്റിംഗിന് വിട്ടതും വിമർശനങ്ങൾ വഴിവെച്ചിരുന്നു. 12 ബോളിൽ 7 റൺസായിരുന്നു കേദാർ നാഥ് നേടിയത്.

5 വയസുകാരി സിവയ്ക്കെതിരെ

5 വയസുകാരി സിവയ്ക്കെതിരെ

ഇതോടെ പാരജയത്തിൽ ധോണിയേയും കേദാർ ജാദവിനേയുമാണ് വിമർശകർ ആക്രമിക്കുന്നത്. കളിയിൽ തോൽക്കുന്നതിന് താരങ്ങൾക്കെതിരെ ആരാധകർ എന്ന് അവകാശപ്പെടുന്നവർ വിമർശനങ്ങൾ ഉയർത്തുന്നത് പതിവ് സംഭവങ്ങളാണെങ്കിലും വിമർശനങ്ങളുടെ എല്ലാ സീമകളും ലംഘിച്ചുള്ള സൈബർ ആക്രമണമാണ് ധോണിയുടെ മകൾ സിവയ്ക്കെതിരെ നടക്കുന്നത്.

സാക്ഷിയുടെ അക്കൗണ്ടിലും

സാക്ഷിയുടെ അക്കൗണ്ടിലും

ധോണിയുടേയും ഭാര്യ സാക്ഷിയുടേയും ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെയാണ് അധിക്ഷേപം. അടുത്ത കളിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചില്ലെങ്കിൽ മകൾ സിവയെ ബലാത്സംഗം ചെയ്യുമെന്നും ശാരീരികമായി ആക്രമിക്കുമെന്നുമൊക്കായാണ് ഇക്കൂട്ടർ ഭീഷണി ഉയർത്തിയത്. അതേസമയം സിവയ്ക്ക് നേരെ ഭീഷണി ഉയർന്ന സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലും വൻ പ്രതിഷേധം ഉയരുന്നുണ്ട്.

cmsvideo
  Dhoni's Daughter Ziva is Getting Threats after CSK Lost IPL Match to KKR | Oneindia Malayalam
  നേരത്തേ അനുഷ്കയ്ക്കെതിരെ

  നേരത്തേ അനുഷ്കയ്ക്കെതിരെ

  എന്നാൽ ഇതാദ്യമായല്ല കളിയിൽ തോൽക്ുന്നതിന് ക്രിക്കറ്റ് താരങ്ങളുടെ കുടുംബങ്ങൾക്കെതിരെ അധിക്ഷേപം ഉയരുന്നത്. പലപ്പോഴും താരങ്ങളുടെ പ്രകടത്തിന് അവരുടെ ഭാര്യമാരാണ് പഴി കേൾക്കാറുളളത്. വിരാട് കോഹ്ലിയുടെ പ്രകടനം മോശമായാൽ ഭാര്യ അനുഷ്ക ശർമ്മയ്ക്കെതിരെയാണ് വിമർശനം ഉണ്ടാകാറുള്ളത്.

  നിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയും

  ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് അലി അക്ബർ

  ജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്ക

  കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ല

  English summary
  Chennai superking's perfomance; Dhon's daughter siva gets rape threat in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X