കുട്ടികളെ വെച്ച് പോണ്‍സൈറ്റ് ചിത്രീകരണം, ചെന്നൈ ടെക്കി ദമ്പതികള്‍ക്ക് സംഭവിച്ചത്!!!
ചെന്നൈ: കുട്ടികളുടെ അശ്ലീല വെബ്ബ്‌സൈറ്റില്‍ നിന്ന് പണമുണ്ടാക്കിയ ടെക്കി ദമ്പതികള്‍ അറസ്റ്റില്‍. കുട്ടികളെ ഇരകളാക്കി അശ്ലീല വെബ്ബ്‌സൈറ്റുകള്‍ നടത്തിയതിന് പുറമേ കുട്ടികളുടെ വീഡിയോ വിറ്റ് ഇവര്‍ പണം സമ്പാദിച്ചതായും പോലീസ് കണ്ടെത്തി.
സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരായ ദമ്പതികളാണ് സൈബര്‍ പോലീസിന്റെ വലയിലായത്.

അറസ്റ്റിലായത് ദമ്പതികള്‍
ചെന്നൈയിലെ ഷൊല്ലിംഗനല്ലൂരിലുള്ള ടെക്കി ദമ്പതികളായ സിദ്ധാര്‍ത്ഥ് വേലു, ഭാര്യ പ്രിസില്ല എന്നിവരാണ് സൈബര്‍ ക്രൈം സിഐഡികളുടെ പിടിയിലായത്.

വെബ്ബ്‌സൈറ്റ്
അശ്ലീല വെബ്ബ്‌സൈറ്റ് നടത്തുന്നതിന് പുറമേ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ അയച്ചുനല്‍കുന്നതിലും ദമ്പതികള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.

ബാങ്ക് അക്കൗണ്ട്
അശ്ലീല വെബ്ബ്‌സൈറ്റിന്റെ പിന്നില്‍ ലഭിക്കുന്ന പണം സ്വീകരിക്കുന്നതിനായി ബെംഗളുരുവില്‍ ഇവര്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായി പോലീസ് കണ്ടെത്തി.

ക്യൂട്ട് കാന്‍ഡിഡ് നെറ്റ്
'ക്യൂട്ട് കാന്‍ഡിഡ് നെറ്റ്' എന്ന പേരില്‍ ആരംഭിച്ച അശ്ലീല വെബ്ബ്‌സൈറ്റ് നോക്കി നടത്തിയിരുന്നത് വേലുവായിരുന്നു.

സോഫ്റ്റ് വെയര്‍ ജോലി ഉപേക്ഷിച്ചത്
മൂന്ന് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചത് പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയാണെന്ന് പോലീസിനോട് സമ്മതിച്ചു.

അശ്ലീല വെബ്ബ്‌സൈറ്റുകള്‍.
ക്യൂട്ട് കാന്‍ഡിഡ് നെറ്റിന് പുറമേ നേരത്തെ ഇന്ത്യന്‍ ഷോഗേള്‍സ്. കോം, മൈവൈഫ്‌ഫോര്‍യു, ഇന്ത്യന്‍വിംഗ്‌സ് ടൗണ്‍, ഷക്കീല ഫോര്‍ യു എന്നീ പേരുകളിലും അശ്ലീല വെബ്ബ്‌സൈറ്റുകള്‍ നടത്തിയിരുന്നു.

സമ്പാദിച്ചത് രണ്ട് കോടി
അശ്ലീല വെബ്ബ്‌സൈ്റ്റ് നടത്തിയും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്‍പ്പന നടത്തിയും രണ്ട് കോടിയിലധികം രൂപ ഇരുവരും ചേര്‍ന്ന് സമ്പാദിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

ഐടി ആക്ട്
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തും.

അന്വേഷണം ഉപയോക്താക്കളിലേക്കും
വെബ്ബ്‌സൈറ്റിന്റെ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി അറസ്റ്റ് ചെയ്ത ദമ്പതികളെ കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്. എന്നാല്‍ വെബ്ബ്‌സൈറ്റിന്റെ ഉപയോക്താക്കള്‍ക്കെതിരെയും
വീഡിയോകളും ചിത്രങ്ങളും സ്വീകരിച്ചവര്‍ക്കെതിരെയും അന്വേഷണം നീളും.

കുടുക്കിയത് സൈബര്‍ പോലീസ്
ദമ്പതികളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ടെക്കി ജോലി ഉപേക്ഷിച്ച് അശ്ലീല വെബ്ബ്‌സൈറ്റുകള്‍ വഴി പണം സമ്പാദിച്ചിരുന്ന ഇരുവരും അറസ്റ്റിലാവുന്നത്.












Click it and Unblock the Notifications