കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വറ്റി വരണ്ട നീര്‍ത്തടങ്ങള്‍: ചെന്നൈ ജലക്ഷാമത്തിന്റെ രൂക്ഷത പുറത്തു വിട്ട് സാറ്റലൈറ്റ് ചിത്രം

  • By Desk
Google Oneindia Malayalam News

ചെന്നെ: വറ്റി വരണ്ട നീര്‍ത്തടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചെന്നെ നഗരത്തില്‍ ജലം എത്തിച്ചിരുന്ന പുഴല്‍ ജലാശയം വരള്‍ച്ചക്കു മുമ്പും, ശേഷവും എത്രത്തോളം മാറി എന്നതിനുളള തെളിവാണ് ചിത്രങ്ങള്‍. ഇന്ത്യയിലെ ആറാമത്തെ വലിയനഗരത്തിനു സംഭവിച്ച വരള്‍ച്ച ജനജീവിതം സംതംഭിക്കുന്നതിലേക്കാണ് കാര്യങ്ങളെ എത്തിച്ചത്.

സര്‍ക്കാര്‍ ഫണ്ടില്‍ പണിത വീടുകളും 'ആയിരംവീട്' പദ്ധതിയില്‍പ്പെടുത്തി കോണ്‍ഗ്രസ്: ശകതമായ വിമര്‍ശനംസര്‍ക്കാര്‍ ഫണ്ടില്‍ പണിത വീടുകളും 'ആയിരംവീട്' പദ്ധതിയില്‍പ്പെടുത്തി കോണ്‍ഗ്രസ്: ശകതമായ വിമര്‍ശനം

ചെമ്പാരംബാക്കം, പൂണ്ടി, ചോലവരം, റെഡ് ഹില്‍സ് തടാകങ്ങളാണ് ചെന്നെക്ക് ജലം നല്‍കുന്നത്. ഇവയെല്ലാം ഇപ്പോള്‍ ജലമില്ലാത്ത അവസ്ഥയിലാണ്. ജലനിരപ്പ് പൂജ്യത്തിലെത്തിയ അവസ്ഥ. ഹോട്ടല്‍ മേഖലയെ ജല ദൗര്‍ല്ലഭ്യം ഏറ്റവും മോശമായി ബാധിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുതല്‍ ചെറുകിട ഭക്ഷണശാലകള്‍ വരെ പ്രവര്‍ത്തനം കുറക്കേണ്ട അവസ്ഥ. ചില റെസ്‌റ്റോറന്റുകള്‍ വാഴയിലയില്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങി, പാത്രം കഴുകാനുളള വെള്ളം ലാഭിക്കാന്‍ വേണ്ടി ആണ് വാഴയില ഉപയോഗിക്കുന്നത്. ചിലര്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നു്.

chennai-15

മഴ കുറഞ്ഞത് ചെന്നെക്ക് തിരിച്ചടി ആയി. രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും മണ്‍സൂണ്‍ തകര്‍ത്തു പെയ്യുന്നുണ്ടെങ്കിലും ചെന്നെയില്‍ മഴ മടിച്ചു നില്‍ക്കുകയാണ്. മഴ നിഴല്‍ മേഖല ആയതിനാലാണ് ഇവിടെ മഴകുറയുന്നത്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സജിവം ആകുമ്പോഴും ചെന്നെയില്‍ മഴ കുറയുന്നതിനുളള കാരണം മഴനിഴല്‍ മെഖല ആയതിനാലാണ്. പശ്ചിമ ഘട്ടത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ചൂഷണമാണ് തമിഴ് നാടിന്റെ കാലാവസ്ഥയെ മോശമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം.

English summary
Chennai water crisis: Chennai water crisis: Before and after satellite images of lake is a proof of water level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X