ഭർത്താവിന് പണികൊടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയ്ക്ക് എട്ടിന്റെ പണികിട്ടി; സംഭവമിങ്ങനെ
ചെന്നൈ: വിവാഹത്തട്ടിപ്പ് വീരന്മാരെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടാവും. എന്നാൽ കല്യാണം കഴിഞ്ഞ് നാളുകൾ കഴിയും മുമ്പ് ഭർത്താവിന് പണി കൊടുത്ത ഭാര്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ... എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരം ഒരു സംഭവമാണ്.
സാധാരണം വിവാഹം കഴിഞ്ഞ് ഭാര്യയെ പറ്റിച്ച് പൊന്നും പണവുമായി പോകുന്ന ഭർത്താക്കന്മാരെക്കുറിച്ചുള്ള വാർത്തകളാണ് കൂടുതലും പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഇത് നേരെ തിരിച്ചായിരുന്നു. പക്ഷേ ഭർത്താവിന് പണികൊടുത്തു രക്ഷപ്പെടാമെന്ന യുവതിയുടെ ധാരണ ആകെ പാളിപ്പോയി...

വിവാഹം കഴിച്ച് ഒരു മാസം തികയും മുൻപ് യുവാവിന്റെ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു യുവതി. തമിഴ്നാട് മധുര സ്വദേശി അഭിനയ (28) ആണ് താംബരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവൻ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായി മുങ്ങിയത്. ഇവർ ഇതിനു മുൻപ് നാലോളം പേരെ ഇതേ രീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് എന്നാണ് പൊലീസ് അറിയിച്ചത്. പ്രണയം നടിച്ച് നടരാജനെ അഭിനയ കല്യാണത്തിലേക്ക് എത്തിക്കുകയായിരുന്നു, ആഭരണവുമായി കടന്നുകളയാൻ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടുകയായിരുന്നു...

ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജൻ ഏതാനും മാസം മുൻപാണ് മുടിച്ചൂർ ബേക്കറിയിൽ ജോലിചെയ്യുന്ന അഭിനയയുമായി ബന്ധത്തിലായത്. വീട്ടുകാർ അറിയാതെയാണ് താൻ ഇവിടെ എത്തിയതെന്നും വിവാഹിതയാകുന്ന വിവരം അറിഞ്ഞാൽ പ്രശ്നമുണ്ടാക്കുമെന്നും അഭിനയ, നടരാജനെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്.

9ഓഗസ്റ്റ് 29നായിരുന്നു വിവാഹം. ഒക്ടോബർ 19ന് അഭിനയ ആഭരണവുമായി മുങ്ങി. ഫോണും സ്വിച്ചോഫ് ആക്കി. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടമായതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് നടരാജന് മനസിലാക്കുന്നത്. തുടർന്ന് താംബരം പൊലീസിൽ പരാതി നൽകി. പഴയ മഹാബലിപുരത്തെ ഹോസ്റ്റലിൽ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തി അഭിനയയെ അറസ്റ്റു ചെയ്യുകയായിരുന്നു. നാലു പവൻ ആഭരണം പിടിച്ചെടുത്തു.

അഭിനയയ്ക്ക് മധുരയിൽ ഭർത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2011ൽ മന്നാർഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവർ 10 ദിവസത്തിനുള്ളിൽ വേർപിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു. ഇതിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്. അവിടെനിന്നും വീണ്ടും കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. 10 ദിവസത്തിന് ശേഷം അതും ഉപേക്ഷിച്ചു. തുടർന്നാണ് നടരാജനെ വിവാഹം കഴിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications