ജാതിയും മതവുമില്ലാതെ 35 വര്‍ഷങ്ങള്‍, നിയമപരമായി ജാതിയും മതവുമില്ലാത്ത ആദ്യ പൗരനായി തമിഴ്നാട്ടുകാരി
ചെന്നൈ: സ്കൂള്‍കാലം തൊട്ടിങ്ങോട്ട് ജാതിയും മതവുമ രേഖപ്പെടുത്താത്ത ഒരു അപേക്ഷാഫോറവും കൈയില്‍ എത്തിയിട്ടില്ല. എല്ലാ തവണയും മതമില്ലാതെ ജാതിയില്ലാതെ ഫോമുകള്‍ നിറച്ചു. മതവും ജാതിയുമില്ലാതെ വിശ്വാസങ്ങളില്ലാതെ 35 വയസില്‍ എത്തി നില്‍ക്കുകയാണ് എംഎ സ്നേഹ എന്ന തമിഴ്നാട്ടുകാരി. തിരുപത്തൂരിലെ അഭിഭാഷകയായ സ്നേഹ ഏറ്റവുമൊടുവില്‍ മതവും ജാതിയുമില്ലാത്തവള് എന്ന സര്‍ട്ടിഫിക്കേറ്റ് നിയമപരമായി നേടിയിരിക്കുന്നു. ജാതിക്കോളവും മതവും ശൂന്യമായി അവശേഷിപ്പിച്ചായിരുന്നു ഇക്കാലമത്രയും സ്നേഹ കടന്നു പോയത്. ഒടുവില്‍ ജാതിയും മതവുമില്ലാത്ത സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കിയ രാജ്യത്തെ ആദ്യ പൗരനായും.

35 വയസ്, എവിടെയും പരാമര്‍ശിക്കാതെ ജാതിയും മതവും
ജനനം മുതല്‍ ഇതുവരെ 35 വയസുകാരിയായ തമിഴ്നാട് തിരുപത്തൂര്‍ സ്വദേശിനി എംഎ സ്നേഹ തന്റെ ജാതിയോ മതമോ എവിടെയും പരാമര്‍ശിച്ചിട്ടില്ല. ജനന സര്‍ട്ടിഫിക്കറ്റിലും സ്കൂള്‍ രേഖകളിലും ആ രണ്ട് കോളങ്ങള്‍ ശൂന്യമായി തന്നെ അവശേഷിപ്പിച്ചു. തന്റെ മാതാപിതാക്കളും ഈ വ്യവസ്ഥയ്ക്കെതിരാണെന്നും അതിനാല്‍ സഹോദരങ്ങള്‍ക്ക് ക്രിസ്ത്യന്‍ മുസ്ലിം പേരാണെന്നും സ്നേഹ പറയുന്നു.

നിയമപരമായി മതമില്ലാത്തവള്‍
ജാതി മതക്കോളങ്ങള്‍ പൂരിപ്പിക്കാത്തിതിനാല് നിയമപരമായി മതമില്ലാ രേഖയ്ക്കായി സ്നേഹ ശ്രമം തുടര്‍ന്നിരുന്നു. ഇയടുത്ത് തമിഴ്നാട് ഗവണ്മെന്റ് മതവും ജാതിയുമില്ലാത്ത വ്യക്തിയായി പ്രഖ്യാപിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് ഗവണ്മെന്റ് തയ്യാറാകുമ്പോള്‍ എന്തു കൊണ്ടാണ് ജാതിയില്ലാത്തവര്‍ക്ക് അത് നല്കാന് തയ്യാറാകാത്തതെന്ന് സ്നേഹ ചോദിക്കുന്നു. തുര്‍ന്നാണ് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സമാനമായി അതിനപേക്ഷിച്ചത്. ഈ മാസമാദ്യം സര്‍ട്ടിഫിക്കേറ്റ് സ്നേഹയ്ക്ക് തമിഴ്നാട് ഗവണ്മെന്റ് സമര്‍പ്പിച്ചത്.

മതമില്ലാത്ത സ്നേഹ... മതമില്ലാത്ത കുടുംബം
സ്നേഹ വളര്‍ന്നത് മതത്തിന്റെയോ ജാതിയുടെയോ വേലിക്കെട്ടുകളില്ലാതെയാണ്. സ്നേഹയുടെ മക്കളും ജാതിയില്ലാതെയാണ് വളരുന്നത്. ഭര്‍ത്താവും മക്കളും എല്ലാം മതമില്ലാത്തവരാണ്. അതിനാല്‍ സ്നേഹയും ഭര്‍ത്താവ് പ്രതിഭരാജയും മൂന് മക്കള്‍ക്കും ബുദ്ധ,ക്രിസ്ത്യന്‍,മുസ്ലീം പേരുകളാണ് നല്‍കിയിരിക്കുന്നത്. സ്നേഹയുടെ അഭിഭാഷകരായ മാതാപിതാക്കളുടെ ശീലങ്ങള്‍ പിന്തുടരുകയാണ് സ്നേഹയും. കുട്ടിക്കാലം മുതല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് കണ്ട് വളരുന്നതെന്നും സ്നേഹ പറയുന്നു.

മക്കള്‍ക്കും ജാതിയില്ലാ സര്‍ട്ടിഫിക്കേറ്റ്
മക്കള്‍ക്കും ജാതിരഹിത സര്‍ട്ടിഫിക്കേറ്റിനായി അപേക്ഷ നല്‍കുമെന്നും സ്നേഹ പറയുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിസന്ധി ഘട്ടത്തില്‍ പോലും ദൈവത്തില്‍ അഭയം തേടിയില്ലെന്നും സ്നേഹ പറയുന്നു. രാജ്യത്തെ നിയമപരമായി മതമില്ലാത്ത ജാതിയില്ലാത്ത ആദ്യ പൗരനായി സ്നേഹ ചരിത്രം കുറിക്കുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications