കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിയും മതവുമില്ലാതെ 35 വര്‍ഷങ്ങള്‍, നിയമപരമായി ജാതിയും മതവുമില്ലാത്ത ആദ്യ പൗരനായി തമിഴ്‌നാട്ടുകാരി

  • By Desk
Google Oneindia Malayalam News

ചെന്നൈ: സ്‌കൂള്‍കാലം തൊട്ടിങ്ങോട്ട് ജാതിയും മതവുമ രേഖപ്പെടുത്താത്ത ഒരു അപേക്ഷാഫോറവും കൈയില്‍ എത്തിയിട്ടില്ല. എല്ലാ തവണയും മതമില്ലാതെ ജാതിയില്ലാതെ ഫോമുകള്‍ നിറച്ചു. മതവും ജാതിയുമില്ലാതെ വിശ്വാസങ്ങളില്ലാതെ 35 വയസില്‍ എത്തി നില്‍ക്കുകയാണ് എംഎ സ്‌നേഹ എന്ന തമിഴ്‌നാട്ടുകാരി. തിരുപത്തൂരിലെ അഭിഭാഷകയായ സ്‌നേഹ ഏറ്റവുമൊടുവില്‍ മതവും ജാതിയുമില്ലാത്തവള്‍ എന്ന സര്‍ട്ടിഫിക്കേറ്റ് നിയമപരമായി നേടിയിരിക്കുന്നു. ജാതിക്കോളവും മതവും ശൂന്യമായി അവശേഷിപ്പിച്ചായിരുന്നു ഇക്കാലമത്രയും സ്‌നേഹ കടന്നു പോയത്. ഒടുവില്‍ ജാതിയും മതവുമില്ലാത്ത സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കിയ രാജ്യത്തെ ആദ്യ പൗരനായും.

35 വയസ്, എവിടെയും പരാമര്‍ശിക്കാതെ ജാതിയും മതവും

35 വയസ്, എവിടെയും പരാമര്‍ശിക്കാതെ ജാതിയും മതവും

ജനനം മുതല്‍ ഇതുവരെ 35 വയസുകാരിയായ തമിഴ്‌നാട് തിരുപത്തൂര്‍ സ്വദേശിനി എംഎ സ്‌നേഹ തന്റെ ജാതിയോ മതമോ എവിടെയും പരാമര്‍ശിച്ചിട്ടില്ല. ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും ആ രണ്ട് കോളങ്ങള്‍ ശൂന്യമായി തന്നെ അവശേഷിപ്പിച്ചു. തന്റെ മാതാപിതാക്കളും ഈ വ്യവസ്ഥയ്‌ക്കെതിരാണെന്നും അതിനാല്‍ സഹോദരങ്ങള്‍ക്ക് ക്രിസ്ത്യന്‍ മുസ്ലിം പേരാണെന്നും സ്‌നേഹ പറയുന്നു.

നിയമപരമായി മതമില്ലാത്തവള്‍

നിയമപരമായി മതമില്ലാത്തവള്‍

ജാതി മതക്കോളങ്ങള്‍ പൂരിപ്പിക്കാത്തിതിനാല്‍ നിയമപരമായി മതമില്ലാ രേഖയ്ക്കായി സ്‌നേഹ ശ്രമം തുടര്‍ന്നിരുന്നു. ഇയടുത്ത് തമിഴ്‌നാട് ഗവണ്‍മെന്റ് മതവും ജാതിയുമില്ലാത്ത വ്യക്തിയായി പ്രഖ്യാപിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകുമ്പോള്‍ എന്തു കൊണ്ടാണ് ജാതിയില്ലാത്തവര്‍ക്ക് അത് നല്‍കാന്‍ തയ്യാറാകാത്തതെന്ന് സ്‌നേഹ ചോദിക്കുന്നു. തുര്‍ന്നാണ് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സമാനമായി അതിനപേക്ഷിച്ചത്. ഈ മാസമാദ്യം സര്‍ട്ടിഫിക്കേറ്റ് സ്‌നേഹയ്ക്ക് തമിഴ്‌നാട് ഗവണ്‍മെന്റ് സമര്‍പ്പിച്ചത്.

മതമില്ലാത്ത സ്‌നേഹ... മതമില്ലാത്ത കുടുംബം

മതമില്ലാത്ത സ്‌നേഹ... മതമില്ലാത്ത കുടുംബം

സ്‌നേഹ വളര്‍ന്നത് മതത്തിന്‍റെയോ ജാതിയുടെയോ വേലിക്കെട്ടുകളില്ലാതെയാണ്. സ്‌നേഹയുടെ മക്കളും ജാതിയില്ലാതെയാണ് വളരുന്നത്. ഭര്‍ത്താവും മക്കളും എല്ലാം മതമില്ലാത്തവരാണ്. അതിനാല്‍ സ്‌നേഹയും ഭര്‍ത്താവ് പ്രതിഭരാജയും മൂന് മക്കള്‍ക്കും ബുദ്ധ,ക്രിസ്ത്യന്‍,മുസ്ലീം പേരുകളാണ് നല്‍കിയിരിക്കുന്നത്. സ്‌നേഹയുടെ അഭിഭാഷകരായ മാതാപിതാക്കളുടെ ശീലങ്ങള്‍ പിന്തുടരുകയാണ് സ്‌നേഹയും. കുട്ടിക്കാലം മുതല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് കണ്ട് വളരുന്നതെന്നും സ്‌നേഹ പറയുന്നു.

 മക്കള്‍ക്കും ജാതിയില്ലാ സര്‍ട്ടിഫിക്കേറ്റ്

മക്കള്‍ക്കും ജാതിയില്ലാ സര്‍ട്ടിഫിക്കേറ്റ്


മക്കള്‍ക്കും ജാതിരഹിത സര്‍ട്ടിഫിക്കേറ്റിനായി അപേക്ഷ നല്‍കുമെന്നും സ്‌നേഹ പറയുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിസന്ധി ഘട്ടത്തില്‍ പോലും ദൈവത്തില്‍ അഭയം തേടിയില്ലെന്നും സ്‌നേഹ പറയുന്നു. രാജ്യത്തെ നിയമപരമായി മതമില്ലാത്ത ജാതിയില്ലാത്ത ആദ്യ പൗരനായി സ്‌നേഹ ചരിത്രം കുറിക്കുന്നു.

English summary
Chennai woman become the first citizen of India who got the fist legal certificate that she expelled from religion and caste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X