ഭര്‍ത്താവിന് വിവാഹേതര ബന്ധം: കോടതി വിധി കാണിച്ച് ഭാര്യയെ വെല്ലുവിളിച്ചു, ഭാര്യയുടേത് ആത്മഹത്യ!
ചെന്നൈ: ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്നറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തുു. തമിഴ്നാട്ടിലെ എംജിആര്‍ നഗറിലാണ് സംഭവം. ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഭാര്യ ഇക്കാര്യം പ്രശ്നമാക്കിയിരുന്നു. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ച് ഭര്‍ത്താവും വാച്ച്മാനും വെല്ലിവിളിച്ചതോടെയാണ് ഭാര്യ ആത്മഹത്യ ചെയ്തത്. 24കാരിയായ പുഷ്പലതയാണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ നേശംപാക്കം സ്വദേശിയായ ജോണ്‍ പോളിനെ വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിര്‍പ്പിനിടെ തുടര്‍ന്നാണ് ഏറെക്കാലം പ്രണയിച്ച ശേഷം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.
ക്ഷയരോഗം ബാധിച്ച ഇവര്‍ ചികിത്സ തേടി വരുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്. പ്രദേശത്തെ ഒരു കോര്പ്പറേഷന് പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരനാണ് ഭര്‍ത്താവ് ഫ്രാങ്ക്ലിന്. അസുഖം ബാധിച്ച് ഭാര്യയില്‍ നിന്നുള്ള സാമ്പത്തിക സ്ത്രോസ്സ് ഇല്ലാതായതോടെയാണ് ഇയാള്‍ ഭാര്യയില്‍ നിന്ന് അകലാന്‍ തുടങ്ങിയത്. സംഭവം മനസ്സിലാക്കിയ ഭാര്യ ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഭര്‍ത്താവ് വീട്ടില്‍ വൈകിയെത്താന് തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ആരംഭിച്ചത്.

പോലീസില്‍ പരാതി നല്‍കുമെന്ന് ഭാര്യ ഭീഷണി മുഴക്കിയെങ്കിലും വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ച് ഇയാള്‍ ബന്ധം നിര്‍ബാധം തുടരുകയായിരുന്നു. അതിനാല്‍ പോലീസിന് കേസെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഭാര്യയെ വെല്ലുവിളിക്കുകയായിരുന്നു. ഇതോടെ ശനിയാഴ്ച രാത്രി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് ഇവര്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇവരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുവാണ് വിവരം പോലീസില്‍ അറിയിച്ചത്. സംഭവത്തില്‍ പോലീസ് ഭര്‍ത്താവ് ഫ്രാങ്ക്ലിനെ ചോദ്യം ചെയ്ത് വരികയാണ്. സുപ്രീം കോടതി വിധി പ്രകാരം വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെങ്കിലും ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവിനെതിരെ കേസെടുത്തേക്കും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications