കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന് വിവാഹേതര ബന്ധം: കോടതി വിധി കാണിച്ച് ഭാര്യയെ വെല്ലുവിളിച്ചു, ഭാര്യയുടേത് ആത്മഹത്യ!

  • By Desk
Google Oneindia Malayalam News

ചെന്നൈ: ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്നറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തുു. തമിഴ്നാട്ടിലെ എംജിആര്‍ നഗറിലാണ് സംഭവം. ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഭാര്യ ഇക്കാര്യം പ്രശ്നമാക്കിയിരുന്നു. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ച് ഭര്‍ത്താവും വാച്ച്മാനും വെല്ലിവിളിച്ചതോടെയാണ് ഭാര്യ ആത്മഹത്യ ചെയ്തത്. 24കാരിയായ പുഷ്പലതയാണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ നേശംപാക്കം സ്വദേശിയായ ജോണ്‍ പോളിനെ വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിര്‍പ്പിനിടെ തുടര്‍ന്നാണ് ഏറെക്കാലം പ്രണയിച്ച ശേഷം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.

ക്ഷയരോഗം ബാധിച്ച ഇവര്‍ ചികിത്സ തേടി വരുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്. പ്രദേശത്തെ ഒരു കോര്‍പ്പറേഷന്‍ പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരനാണ് ഭര്‍ത്താവ് ഫ്രാങ്ക്ലിന്‍. അസുഖം ബാധിച്ച് ഭാര്യയില്‍ നിന്നുള്ള സാമ്പത്തിക സ്ത്രോസ്സ് ഇല്ലാതായതോടെയാണ് ഇയാള്‍ ഭാര്യയില്‍ നിന്ന് അകലാന്‍ തുടങ്ങിയത്. സംഭവം മനസ്സിലാക്കിയ ഭാര്യ ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഭര്‍ത്താവ് വീട്ടില്‍ വൈകിയെത്താന്‍ തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ആരംഭിച്ചത്.

extramarital-affair

പോലീസില്‍ പരാതി നല്‍കുമെന്ന് ഭാര്യ ഭീഷണി മുഴക്കിയെങ്കിലും വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ച് ഇയാള്‍ ബന്ധം നിര്‍ബാധം തുടരുകയായിരുന്നു. അതിനാല്‍ പോലീസിന് കേസെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഭാര്യയെ വെല്ലുവിളിക്കുകയായിരുന്നു. ഇതോടെ ശനിയാഴ്ച രാത്രി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് ഇവര്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇവരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുവാണ് വിവരം പോലീസില്‍ അറിയിച്ചത്. സംഭവത്തില്‍ പോലീസ് ഭര്‍ത്താവ് ഫ്രാങ്ക്ലിനെ ചോദ്യം ചെയ്ത് വരികയാണ്. സുപ്രീം കോടതി വിധി പ്രകാരം വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെങ്കിലും ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവിനെതിരെ കേസെടുത്തേക്കും.

English summary
Chennai woman ends life after husband justifies extramarital affair citing SC verdict on adultery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X