വിവാഹശേഷം ഭര്‍ത്താവിന്റെ ബന്ധുവുമായി അവിഹിതം, വേറെ വിവാഹത്തിനൊരുങ്ങി ബന്ധു, യുവതി ചെയ്തത് കണ്ടോ
മീന ദേവിയും കാര്‍ത്തിക്കും ഒരുമിച്ച് പഠിച്ചവരായിരുന്നു. പിന്നീടാണ് കാര്‍ത്തിക്കിന്റെ ബന്ധുവിനെ മീന ദേവി വിവാഹം ചെയ്തത്

ചെന്നൈ: പ്രണയബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ യുവാവിന് മേല്‍ തിളച്ച എണ്ണ ഒഴിച്ച് കാമുകി. തമിഴ്‌നാട്ടിലെ ഈറോഡില്‍ ആണ് സംഭവം. 27 കാരനും വര്‍ണപുരം സ്വദേശിയുമായ കാര്‍ത്തിക്ക് നേരെയാണ് ബന്ധവും കാമുകിയുമായ മീന ദേവി തിളച്ച എണ്ണ ഒഴിച്ചത്.
കാര്‍ത്തിക്കിന്റെ ബന്ധുവിന്റെ ഭാര്യയാണ് മീനാ ദേവി. ഭവാനിക്ക് സമീപമുള്ള ഒരേ കോളേജില്‍ പഠിച്ചിരുന്നവരാണ് മീന ദേവിയും കാര്‍ത്തിക്കും. ഇതുവഴി ഇരുവരും സുഹൃത്തുക്കളായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് കാര്‍ത്തിക്കിന്റെ ബന്ധുവിനെ മീനാ ദേവി വിവാഹം കഴിച്ചത്.
ഇതിന് ശേഷമാണ് കാര്‍ത്തിക്കുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത്. രണ്ട് വര്‍ഷത്തിലേറെ ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് കാര്‍ത്തിക് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാകുന്നത്. ഇത് അറിഞ്ഞ മീനാ ദേവി തന്നെ വിവാഹം കഴിക്കണം എന്ന് കാര്‍ത്തിക്കിനോട് നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരുന്നു.

ഇതിന്റെ പേരില്‍ കാര്‍ത്തിക്കും മീന ദേവിയും തമ്മില്‍ വഴക്കായിരുന്നു. ശനിയാഴ്ച വീണ്ടും ഇതിനെ ചൊല്ലി വഴക്കായി. ഇതിനിടെ ആണ് മീന ദേവി കാര്‍ത്തിക്കിന് മേല്‍ തിളച്ച എണ്ണ ഒഴിക്കുന്നത്. കാര്‍ത്തികിന് 15% പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. കാര്‍ത്തിക്കിനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഈറോഡ് ടൗണിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കാര്‍ത്തിയ്ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. കാര്‍ത്തിയുടെ മുഖത്തം കൈകളിലുമാണ് തിളച്ച എണ്ണ വീണത്. സംഭവത്തില്‍ മീന ദേവിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. നിലവിളി കേട്ട് ഓടിക്കൂടി എത്തിയ അയല്‍വാസികളാണ് കാര്‍ത്തിയെ ആശുപത്രിയിലാക്കിയത്.












Click it and Unblock the Notifications