ചെന്നൈ തീരത്ത് ചരക്കുകപ്പല്‍ കൂട്ടിയിടിച്ചു; കടലില്‍ എണ്ണ കലര്‍ന്നു, കടലാമകള്‍ കൂട്ടത്തോടെ ചാകുന്നു
തീരസേനയും എന്‍ജിനിയറിങ് വിദ്യാര്‍ഥികളും മല്‍സ്യത്തൊഴിലാളികളും ഒരുമിച്ച് ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. 50 ലധികം കടലാമകള്‍ ചത്തുപൊന്തി.
ചെന്നൈ: ചരക്കുകപ്പല്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ചെന്നൈ തീരത്ത് എണ്ണ ചോര്‍ന്ന് കടല്‍വെള്ളത്തില്‍ കലര്‍ന്നു. തീരസേനയും എന്‍ജിനിയറിങ് വിദ്യാര്‍ഥികളും മല്‍സ്യത്തൊഴിലാളികളും ഒരുമിച്ച് ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. 50 ലധികം കടലാമകള്‍ ചത്തുപൊന്തി.

അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായതെങ്കിലും നാല് ദിവസം പിന്നിട്ടിട്ടും ചോര്‍ച്ച പൂര്‍ണമായി അടയ്ക്കാനായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.
മറീന ബീച്ചടക്കം മലിനമായിട്ടുണ്ട്. എണ്ണയടങ്ങിയ മണ്ണ് നീക്കം ചെയ്യല്‍ തുടരുകയാണ്. യാതൊരു സുരക്ഷാ കവചവുമില്ലാതെയാണ് മല്‍സ്യത്തൊഴിലാളികളടക്കം ശുചീകരണ പ്രവൃത്തിയിലേര്പ്പെട്ടിരിക്കുന്നത്. എണ്ണയടങ്ങിയ വെള്ളവും മണലും ബാഗുകളിലാക്കി ദൂരെ കളയുകയാണ്.
കടല്‍ ശുചീകരിക്കുന്നതിന് യന്ത്രം കൊണ്ടുവന്നിരുന്നെങ്കിലും മണ്ണ് കയറിയതിനാല്‍ പ്രവര്‍ത്തനം നിലച്ചു. എണ്ണയുടെ ഗന്ധം മേഖലയില്‍ പരന്നിട്ടുണ്ട്. യന്ത്രങ്ങള്‍ പണിമുടക്കിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ കൈകൊണ്ടു തന്നെ ശുചീകരണത്തിലേര്പ്പെടുകയായിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications