കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ തീരത്ത് ചരക്കുകപ്പല്‍ കൂട്ടിയിടിച്ചു; കടലില്‍ എണ്ണ കലര്‍ന്നു, കടലാമകള്‍ കൂട്ടത്തോടെ ചാകുന്നു

തീരസേനയും എന്‍ജിനിയറിങ് വിദ്യാര്‍ഥികളും മല്‍സ്യത്തൊഴിലാളികളും ഒരുമിച്ച് ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. 50 ലധികം കടലാമകള്‍ ചത്തുപൊന്തി.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: ചരക്കുകപ്പല്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ചെന്നൈ തീരത്ത് എണ്ണ ചോര്‍ന്ന് കടല്‍വെള്ളത്തില്‍ കലര്‍ന്നു. തീരസേനയും എന്‍ജിനിയറിങ് വിദ്യാര്‍ഥികളും മല്‍സ്യത്തൊഴിലാളികളും ഒരുമിച്ച് ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. 50 ലധികം കടലാമകള്‍ ചത്തുപൊന്തി.

J

അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായതെങ്കിലും നാല് ദിവസം പിന്നിട്ടിട്ടും ചോര്‍ച്ച പൂര്‍ണമായി അടയ്ക്കാനായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

മറീന ബീച്ചടക്കം മലിനമായിട്ടുണ്ട്. എണ്ണയടങ്ങിയ മണ്ണ് നീക്കം ചെയ്യല്‍ തുടരുകയാണ്. യാതൊരു സുരക്ഷാ കവചവുമില്ലാതെയാണ് മല്‍സ്യത്തൊഴിലാളികളടക്കം ശുചീകരണ പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നത്. എണ്ണയടങ്ങിയ വെള്ളവും മണലും ബാഗുകളിലാക്കി ദൂരെ കളയുകയാണ്.

കടല്‍ ശുചീകരിക്കുന്നതിന് യന്ത്രം കൊണ്ടുവന്നിരുന്നെങ്കിലും മണ്ണ് കയറിയതിനാല്‍ പ്രവര്‍ത്തനം നിലച്ചു. എണ്ണയുടെ ഗന്ധം മേഖലയില്‍ പരന്നിട്ടുണ്ട്. യന്ത്രങ്ങള്‍ പണിമുടക്കിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ കൈകൊണ്ടു തന്നെ ശുചീകരണത്തിലേര്‍പ്പെടുകയായിരുന്നു.

English summary
Hundreds of Coast Guard men, engineering students and fishermen are using their hands to clear a giant oil spill in the sea near Chennai, with a machine proving useless in pumping out the thickening sludge. Tonnes of oil spilled into the sea when two cargo ships collided on Saturday. Environmentalists are worried because nearly half a dozen turtles have died in the polluted area. In four days, half the oil has been cleared.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X