Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംആദ്മി രാഷ്ട്രീയത്തിലെ ഐറ്റം ഗേള്‍: ചേതന്‍ ഭഗത്

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഐറ്റം ഗേളാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയെന്ന് നോവലിസ്റ്റും കോളമിസ്റ്റുമായ ചേതന്‍ ഭഗത്. തലസ്ഥാന നഗരിയില്‍ കാരണം കൂടാതെ നടത്തിയ സമരനാടകമാണ് ന്യൂ ജനറേഷന്‍ എഴുത്തുകാരില്‍ പ്രധാനിയായ ചേതനെ ന്യൂ ജനറേഷന്‍ പാര്‍ട്ടിയായ ആം ആദ്മിക്കെതിരാക്കിയത്. എന്നാലും താന്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു എന്നും അത് തുടരുമെന്നും ചേതന്‍ ഭഗത് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തിരക്കിലാണ് ആം ആദ്മി പാര്‍ട്ടി. പെട്ടെന്നുള്ള വിജയമാണ് പാര്‍ട്ടിക്ക് വേണ്ടത്. ബോളിവുഡില്‍ വിജയം കാണാന്‍ പറ്റാതെ വരുമ്പോള്‍ ഐറ്റം ഡാന്‍സ് കളിക്കാന്‍ തയ്യാറാവുന്ന നടിമാരെപ്പോലെയാണ് അരവിന്ദ് കെജ്രിവാള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഐറ്റം ഗേള്‍സാണ് എ എ പി. പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞാലും ഐറ്റം ഗേള്‍സിന് ഏറെക്കാലം മുന്നോട്ട് പോകാന്‍ പറ്റില്ല.

chetan-bhagat

മന്ത്രിസഭാംഗങ്ങളെയും കൂട്ടി തെരുവില്‍ ധര്‍ണ നടത്താനുള്ള കെജ്രിവാളിന്റെ തീരുമാനം നാണംകെട്ടതായിപ്പോയി. എന്ത് കാരണം കൊണ്ടായാലും ആം ആദ്മി പാര്‍ട്ടിയുടെ ചെയ്തികള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. പാര്‍ട്ടി വളരെ തരംതാഴ്ന്നുപോയി - എന്‍ ഡി ടി വിയോട് സംസാരിക്കവേ ചേതന്‍ ഭഗത് പറഞ്ഞു. അഞ്ച് ഉദ്യോഗസ്ഥന്മാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത് ആം ആദ്മി പാര്‍ട്ടി പോലീസിന്റെ നീതിയെ ചോദ്യം ചെയ്തു.

ഇന്ത്യയില്‍ ഏറ്റവും അധികം വായിക്കപ്പെടുന്ന ഇംഗ്ലീഷ് എഴുത്തുകാരില്‍ പ്രധാനിയാണ് ചേതന്‍ ഭഗത്. അഴിമതിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടിയുടെ അറിയപ്പെടുന്ന സപ്പോര്‍ട്ടറും കൂടിയാണ് ചേതന്‍. ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സം വണ്‍, ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫ്, ത്രീ സ്റ്റേറ്റ്‌സ്, എ നൈറ്റ് അറ്റ് കോള്‍ സെന്റര്‍ തുടങ്ങിയ നോവലുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+