പടക്കമില്ലാതെ എന്ത് ദീപാവലി, നിരോധനമല്ല നിയന്ത്രണമാണ് ആവശ്യം, കോടതി വിധിക്കെതിരെ ചേതന്‍ ഭഗത്
മലിനീകരണം കുറയ്ക്കാന്‍ നിരോധനമല്ല, പുതിയ കണ്ടെത്തലുകളാണ് വേണ്ടതെന്ന് ചേതന്‍ ഭഗത് ട്വിറ്ററിലെഴുതി.
ദില്ലി: മലിനീകരണത്തെ തുടർന്ന് പടക്കം വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ ചേതൻ ഭഗത്. കോടതി ഉത്തരവിന് പിന്നാലെയാണ് പ്രതികരണവുമായി ചേതൻ ഭഗത് രംഗത്തെത്തിയത്. പടക്കമില്ലാതെ കുട്ടികൾക്ക് എന്ത് ദിപാവലിയെന്നാണ് ചേതൻ ഭഗത് ചോദിക്കുന്നത്.
വർഷത്തിൽ ഒരു ദിവസം മാത്രം ഉണ്ടാകുന്ന ഒരു ആഘോഷമാണ് ദീപാവലി. ഒരു ദിവസം കൊണ്ട് എങ്ങനെ മലനീകരണം വർധിക്കും? മലിനീകരണം കുറയ്ക്കാൻ നിരോധനമല്ല അതിനെ ഒഴിവാക്കാനുള്ള പുതിയ വഴിയാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. ഹിന്ദു ആചാരങ്ങൾക്കു മാത്രം ഇത്തരത്തിലുളള നിരോധനങ്ങൾ ഏർപ്പെടുത്തുന്നത് എന്നിനാണ്? പടക്കം ഒഴിവാക്കാൻ വാദിക്കുന്നവർ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ കൂടി ഒഴിവാക്കാൻ ഇതേ ആവേശം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്മസിന് ക്രിസ്മസ് ട്രീ നിരോധിക്കുന്നത് പോലെയോ ഈദിന് ആടിനെ ഒഴിവാക്കുന്നത് പോലെയോ ആണ് ദീപാവലിക്ക് പടക്കം നിരോധിക്കുന്നത്. നിയന്ത്രണമാവാം. എന്നാല്‍ നിരോധനമരുത്. പാരമ്പര്യത്തെ ബഹുമാനിക്കണമെന്നും ചേതന്‍ ഭഗത് കുറിച്ചു.മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി പടക്ക വില്‍പ്പനയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ നിരോധനം പുന:സ്ഥാപിക്കുന്നതായി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നവംബര്‍ ഒന്നു വരെ നിരോധനം പ്രാബല്യത്തില്‍ തുടരുമെന്നും കോടതി വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം പടക്ക വില്‍പനയ്ക്ക് സുപ്രീം കോടതി ആദ്യ നിരോധിച്ചത്.
2016 നവംബറിലായിരുന്നു നിരോധനം പ്രാബല്യത്തില്‍ വന്നത്. 2017 സെപ്തംബര്‍ വരെ നിരോധനം നിലനില്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications