ചേതന്‍ ഭഗത്തിന്റെ 'ഹാഫ് ഗേള്‍ഫ്രണ്ട്' കോപ്പിയടിയാണെന്ന് ആരോപണം
ദില്ലി: ജനപ്രിയ നോവലിസ്റ്റ് ചേതന്‍ ഭഗത്തിന്റെ ഏറ്റവും പുതിയ നോവല്‍ ഹാഫ് ഗേള്‍ഫ്രണ്ട് കോപ്പിയടിയാണെന്ന് ആരോപണം. പ്രമുഖ ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനമായ ബ്രിട്ടീഷ് ലിംഗ്വയുടെ സ്ഥാപകന്‍ പറ്റ്ന സ്വദേശിയായ ഡോക്ടര്‍ ബീര്‍ബല്‍ ഝായാണ് ചേതന്‍ ഭഗത്തിനെതിരെ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയത്.
താന്‍ അടുത്തിടെ പുറത്തിറക്കിയ ദൈ്വഭാഷാ നാടകം ഇംഗ്ലീഷ് ബോലിയില്നിന്നും കോപ്പിയടിച്ചാണ് ചേതന്‍ പുതിയ പുസ്തകം ഇറക്കിയതെന്ന് ബീര്‍ബല്‍ ആരോപിക്കുന്നു. അടുത്തിടെ കുട്ടികളുമായുള്ള സംവാദത്തിനായി ചേതന്‍ ഭഗത് തന്റെ സ്ഥാപനം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനവേളയില്‍ നാടകം ചേതന്‍ ഭഗത്തിന് നല്‍കിയിരുന്നതായി ബീര്‍ബല്‍ പറഞ്ഞു.

നാടകം വായിച്ച ചേതന്‍ തന്റെ നാടകത്തിലെ കഥാപാത്രങ്ങളെയും കഥാ സന്ദര്‍ഭങ്ങളെയും കോപ്പിയടിക്കുകയായിരുന്നെന്ന് ബീര്‍ബല്‍ ആരോപിക്കുന്നു. ആദ്യം പുറത്തിറങ്ങിയത് തന്റെ പുസ്തകമാണ്. നാടകം വായിക്കുന്ന ആര്‍ക്കും കോപ്പിയടി ബോധ്യപ്പെടും. കോപ്പിയടിക്കെതിരെ ചേതന്‍ ഭഗത്തിനെതിരെ നിയമ നടപടിയെടുക്കമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ അഞ്ച് നോവലുകള്‍ ചേതന്‍ ഭഗത്ത് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കോപ്പിയടി ആരോപണം ഉയരുന്നത്. പുറത്തിറക്കിയ അഞ്ചു നോവലുകളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. നാലു നോവലുകള്‍ സിനിമയാക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ത്രീ ഇഡിയറ്റ്സ് ചേതന്‍ ഭതത്തിന്റെ 'ഫൈവ് പോയന്റ് സംവണ്‍' എന്ന നോവലിന്റെ ചലചിത്രാവിഷ്കാരമാണ്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications