ഇന്ത്യയിൽ രണ്ടു തരം ഇംഗ്ലീഷ്; ഫോട്ടോക്ക് വ്യത്യസ്‌ത ക്യാപ്‌ഷനുമായി ചേതൻ ഭഗത്
ന്യൂഡൽഹി: ഇന്ത്യയിൽ രണ്ട് തരം ഇംഗ്ലീഷുണ്ട്, ശശി തരൂർ ഇംഗ്ലീഷും ചേതൻ ഭഗത് ഇംഗ്ലീഷും. സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ഇരുവരുടെയും ഫോട്ടോ പങ്കുവെച്ചുകൊണ്ട് ചേതൻ ഭഗത് കുറിച്ച വാക്കുകളാണിത്. ശനിയാഴ്‌ചയാണ് ഇരുവരുടെയും ഫോട്ട് എഴുത്തുകാരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്.
താങ്കളെ പരിപാടിയിൽ വച്ച് കാണാനായതിൽ സന്തോഷമുണ്ടെന്ന് ശശി തരൂർ ട്വീറ്റിന് മറുപടി നൽകി. ഇത് എങ്ങനെ ചേതൻ ഭഗത് ശൈലിയിലാക്കുമെന്ന് തരൂർ നർമത്തോടെ തരൂർ കുറിച്ചു. ഈ മറുപടികൾ ട്വിറ്ററിലെ ഇരുവരുടെയും ഫോളോവേഴ്‌സ് ഏറ്റെടുത്തിരിക്കുകയാണ്. ഒന്ന് ഇംഗ്ലീഷ് നിഘണ്ടു ആണെന്നും അടുത്തയാൾ നിഘണ്ടു ഇല്ലാത്ത ആളാണെന്നും ഒരാൾ ട്വീറ്റ് ചെയ്‌തു. ഇംഗ്ലീഷിന്റെ കാര്യത്തിൽ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവർ ഒരു ഫ്രെയിമിൽ എന്നായിരുന്നു മറ്റൊരു ട്വിറ്റർ ഉപഭോക്താവ് ട്വീറ്റ് ചെയ്‌തത്.

ഇതിന് മുമ്പും ഇരുവരുടെയും സോഷ്യൽ മീഡിയ കമന്‍റുകൾ വാർത്തകളായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത് എഴുതിയ ലേഖനത്തെ അഭിനന്ദിച്ച് ശശി തരൂര്‍ ആദ്യം ട്വീറ്റ് ചെയ്‌തു. ചേതന്‍ ഭഗത്തിന്റെ എഴുത്തുകള്‍ ലളിതമാണെന്നും അദ്ദേഹം പങ്കുവെയ്ക്കുന്ന ആശയം വ്യക്തവുമാണെന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്‌തത്. ഈ ട്വീറ്റിന് മറുപടിയുമായി ചേതൻ ഭഗത് രംഗത്തെത്തി. അടുത്ത തവണ തന്നെ പ്രശംസിക്കാന്‍ വലിയ വാക്കുകള്‍ പ്രയോഗിക്കാമോ എന്നായിരുന്നു തരൂരിന്റെ ട്വീറ്റിന് ചേതന്‍ ഭഗത്ത് നല്‍കിയ മറുപടി. ശശി തരൂരിന് മാത്രം സാധിക്കുന്ന കാര്യമാണിതെന്നും ചേതന്‍ പറഞ്ഞു.

താങ്കള്‍ വലിയ വാക്കുകളുപയോഗിക്കുന്നയാളോ പൊങ്ങച്ചക്കാരനോ അല്ലെന്നത് വ്യക്തമാണ്. താങ്കളുടെ ആശയങ്ങള്‍ സങ്കീര്‍ണതകളാല്‍ അലങ്കരിക്കപ്പെടാത്തതും പ്രകടനപരത ഇല്ലാത്തതുമാണ്. ഇന്നത്തെ കോളത്തിലെ വ്യക്തമായ ഉള്‍ക്കാഴ്ച്ചയെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

ഇന്നത്തെ ഇന്ത്യൻ സാഹിത്യത്തിലെ വാണിജ്യസാധ്യതയുള്ള എഴുത്തുകാരിൽ മുന്‍പന്തിയിലാണ് ചേതന്‍ ഭഗത്. പുസ്‌തകം എഴുതിയും സമ്പന്നനാകാം എന്ന് തെളിയിച്ച എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ചേതൻ ഭഗതിന് വായനക്കാർ ഏറെയുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ശൈലിയോട് ഇന്നും പല ബുദ്ധിജീവികൾക്കും എതിരഭിപ്രായമാണ്. ഡല്‍ഹി സര്‍വകലാശാലയുടെ ഇംഗ്ലീഷ് സിലബസില്‍ ചേതന്‍ ഭഗതിന്റെ നോവല്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെയും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു യൂണിവേഴ്‌സിറ്റി സിലബസില്‍ ഉള്‍പ്പെടുത്താന്‍ പാകത്തിലുള്ള നിലവാരമൊന്നും ചേതന്റെ പുസ്തകത്തിനില്ലെന്നാണ് പരക്കെ ഉയർന്ന വിമര്‍ശനം. സാഹിത്യമൂല്യങ്ങള്‍ ഇല്ലാത്തതാണ് പുസ്തകങ്ങള്‍ എന്നും പലരും ട്വീറ്റ് ചെയ്‌തിരുന്നു.












Click it and Unblock the Notifications