Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസ്‌നേഹം തിയേറ്ററുകളിലും പ്രകടിപ്പിക്കണോ; ചേതന്‍ ഭഗത്‌

ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ തിയേറ്ററുടമകള്‍ പുറത്താക്കുമോ, രാജ്യ സ്നേഹം പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണോയെന്നും ചേതന്‍ ഭഗത് ചോദിക്കുന്നു.

ദില്ലി: സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് നിര്‍ബന്ധമായും ദേശീയ ഗാനം കേള്‍പ്പിച്ചിരിക്കണം. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് സ്‌ക്രീനില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നിര്‍ദേശമുണ്ട്. ജനങ്ങള്‍ ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ബഹുമാനിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പലയിടത്തുനിന്നും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവിനെതിരെ രൂക്ഷ പ്രതികരണവുമായാണ് എവുത്തുകാരന്‍ ചേതന്‍ ഭഗത്ത് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതിക്ക് എങ്ങനെ നിര്‍ബന്ധിക്കാനാവും. ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ തിയേറ്ററുടമകള്‍ പുറത്താക്കുമോയെന്നും ചേതന്‍ ചോദിക്കുന്നു.

Chetan Bagat

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ദേശീയ ഗാനം അടിച്ചേല്‍പ്പിക്കാനുള്ളതല്ല. ഫാസിസത്തിലേക്ക് തള്ളി വിടരുത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ത്തണമെന്നും ചേതന്‍ ഭഗത്ത് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകള്‍ ചേതന്‍ ഭഗത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാനെന്റെ രാജ്യത്തെയും ദേശീയ ഗാനത്തെയും സ്‌നേഹിക്കുന്നു. പക്ഷേ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും ചേതന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+