കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് ഛപ്പാക്കിന്റെ സംവിധായിക, ദീപികയുടെ സന്ദര്‍ശനത്തിന് പിന്തുണ

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് ദീപിക പദുക്കോണ്‍ ചിത്രത്തിന്റെ സംവിധായിക മേഘ്‌ന ഗുല്‍സാര്‍. ഒരു വ്യക്തി സ്വന്തം സ്വകാര്യ ജീവിതത്തില്‍ ചെയ്യുന്ന കാര്യവും, തൊഴില്‍പരമായി ചെയ്യുന്ന കാര്യങ്ങളും വ്യത്യസ്തമായി കാണണമെന്ന് അവര്‍ പറഞ്ഞു. ജെഎന്‍യുവില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ ദീപികയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് മേഘ്‌നയുടെ പ്രതികരണം.

1

ദീപിക അഭിനയിച്ച് മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ഛപ്പാക്ക് എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ഇതിനിടയിലാണ് ദീപികയെ പിന്തുണയ്ക്കുന്ന തരത്തില്‍ മേഘ്‌ന പ്രസ്താവന നടത്തിയത്. ആസിഡ് ആക്രമണ ഇര ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചെയ്യുന്ന കാര്യവും വ്യക്തിപരമായി ഒരു നടി ചെയ്യുന്ന കാര്യവും വ്യത്യസ്തമായിരിക്കുമെന്ന് മേഘ്‌ന പറഞ്ഞു.

ചിലര്‍ ചിലത് കാണേണ്ടത് മറ്റൊരു കണ്ണിലൂടെയാണ്. എന്തിനാണ് ഞങ്ങള്‍ ഈ ചിത്രം നിര്‍മിച്ചതെന്ന് അവര്‍ പറയണം. അവരുടെ ജീവിതത്തിലേക്ക് വെളിച്ചം എത്തിക്കുന്നതിന് വേണ്ടിയാണ് ഈ ചിത്രം ഞങ്ങള്‍ നിര്‍മിച്ചത്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മേഘ്‌ന പറഞ്ഞു. അതേസമയം ദീപികയ്ക്ക് ജെഎന്‍യു സംഭവത്തില്‍ നിരവധി പേര്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബോയ്‌ക്കോട്ട് ഛപ്പാക്ക് എന്ന ഹാഷ്ടാഗില്‍ ബിജെപി വ്യാപക പ്രചാരണം നടത്തിയിരുന്നു.

അതേസമയം ഛപ്പാക്കിന് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നികുതിയിളവ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ ബിജെപി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ദീപികയെ ചലച്ചിത്രോത്സവത്തില്‍ ആദരിക്കുമെന്ന് പ്രഖ്യാപിച്ചാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇതില്‍ തിരിച്ചടിച്ചത്. നേരത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ദീപികയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഏതൊരാള്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു.

സാമ്പത്തിക വിദഗ്ധന്‍ അമിത് ഭാദൂരി പ്രൊഫസര്‍ എമിറേറ്റ്‌സ് സ്ഥാനം രാജിവെച്ചുസാമ്പത്തിക വിദഗ്ധന്‍ അമിത് ഭാദൂരി പ്രൊഫസര്‍ എമിറേറ്റ്‌സ് സ്ഥാനം രാജിവെച്ചു

English summary
chhapaak director meghna respond on deepikas jnu visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X