തിരഞ്ഞെടുപ്പിന് 3 ദിവസം മാത്രം; ഛത്തീസ്ഗഡിൽ പ്രചാരണത്തിനെത്തിയ ബി ജെ പി നേതാവ് കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഡിൽ ആദ്യ ഘട്ടവോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണത്തിനെത്തിയ ബി ജെ പി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബി ജെ പി നാരായൺ ജില്ലാ ഘടകത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു രത്തൻ ദുബെ. ജില്ലയിലെ കൗശൽനാർ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം.
ജില്ലാ പഞ്ചായത്തിലെ പ്രദേശത്തെ പ്രതിനിധീകരിച്ചത് ദുബെയാണ്. ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനായി കൗശൽനാർ മാർക്കറ്റ് ഏരിയയിലേക്ക് പോയ ദുബെയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി മാവോയിസ്റ്റുകൾ അടുത്തിടെ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

കൊലപാതകം അന്വേഷിക്കാൻ പോലീസ് സംഘം സ്ഥലത്തെത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 7 ന് തിരഞ്ഞെടുപ്പ് നടക്കുന്ന 20 നിയമസഭാ സീറ്റുകളിൽ ഒന്നാണ് നാരായൺപൂർ.












Click it and Unblock the Notifications