ഛത്തീസ്ഗഡ് എക്സിറ്റ് പോൾ:കോൺഗ്രസിന് അധികാര തുടർച്ച പ്രവചിച്ച് ഇന്ത്യ ടിവി - സിഎൻഎക്സ്
ഡൽഹി: ഛത്തീസ്ഗഡിൽ കോൺഗ്രസിന് തുടർഭരണം പ്രവചിച്ച് ഇന്ത്യ ടിവി സി എവ്‍ എക്സ് എക്സിറ്റ് പോൾ. കോൺഗ്രസിന് 46 - 56 സീറ്റുകളാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 30- 40 സീറ്റകളാണ് സർവേ പ്രവചിക്കുന്നത്. ബി ജെ പിയും കോൺഗ്രസും തമ്മിലാണ് സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടന്നത്.
സംസ്ഥാനത്ത് തുടർ ഭരണം ലഭിക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. മുൻപ് ലഭിച്ചതിനേക്കാൾ സീറ്റ് ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

ഛത്തീസ്ഗഡിൽ കോൺഗ്രസിന് തന്നെയാണ് എ ബി പി സി വോട്ടർ സർവേ പ്രവചിക്കുന്നത്. ബി ജെ പി മികച്ച രീതിയിൽ പോരാട്ടം കാഴ്ച വെച്ചാലും കോൺഗ്രസിനെ മറികടക്കാൻ ആവില്ലെന്നാണ് പറയുന്നത്. 90 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 41 മുതൽ 53 വരെ സീറ്റ് ലഭിക്കുമെന്നാണ് എ ബി പി സി വോട്ടർ സർവേ പ്രവചിക്കുന്നത്. ബി ജെ പി 36 മുതൽ 48 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. മറ്റുള്ള പാർട്ടികൾക്ക് പൂജ്യം മുതൽ നാല് വരെയായിരിക്കും ലഭിക്കുന്ന സീറ്റ്.
ഛത്തീസ്ഡഗ് കോൺഗ്രിസനൊപ്പം നിൽക്കുമ്പോൾ രാജസ്ഥാൻ കോൺഗ്രസിനെ കൈവിടുമെന്നാണ് സൂചന. രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ
ബി ജെ പി വൻവിജയമാണ് പ്രവചിച്ച് സി എൻ എൻ - ന്യൂസ് 18 എക്സിറ്റ്പോൾ പ്രവചിക്കുന്നത്. 199 സീറ്റുകളിൽ 111 സീറ്റുകളും ബി ജെ പി നേടുമെന്നാണ് പ്രവചനം. കോൺഗ്രസിന് 74 സീറ്റുകൾ ലഭിക്കുമെന്നും മറ്റ് പാർട്ടികൾക്ക് 14 സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ്പോൾ പ്രവചിക്കുന്നു.












Click it and Unblock the Notifications