Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്തറിലെ നക്‌സല്‍ ബാധിത മേഖലയില്‍ 120 പോളിംഗ് ബൂത്ത്; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം

റായ്പൂര്‍: നക്‌സല്‍ ബാധിത മേഖലയായ ഛത്തീസ്ഗഢിലെ ബസ്തറിലെ 120 ലധികം ഉള്‍നാടന്‍ ഗ്രാമങ്ങളിലെ നിവാസികള്‍ക്ക് ഇത്തവണ സ്വന്തം ബൂത്തില്‍ വോട്ട് ചെയ്യാം. സ്വാതന്ത്ര്യത്തിന്‌ശേഷം ആദ്യമായി ഈ സ്ഥലങ്ങളില്‍ പുതിയ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. നേരത്തെ ഇവിടം മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ ഗ്രാമങ്ങളില്‍ ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും 8 മുതല്‍ 10 കിലോമീറ്റര്‍ വരെ കാല്‍നടയായി മലകളും അരുവികളും താണ്ടി വേണമായിരുന്നു വോട്ട് ചെയ്യാന്‍ വരേണ്ടിയിരുന്നു. പുതിയ സാഹചര്യത്തെ 'ബുള്ളറ്റിന് മേല്‍ ബാലറ്റ്' നേടിയ വിജയമായാണ് അധികൃതര്‍ വാഴ്ത്തുന്നത്. ഒരുകാലത്ത് നക്സല്‍ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന ഇന്റീരിയര്‍ പോക്കറ്റുകളിലെ പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ബസ്തര്‍ മേഖലയിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുകയും ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ സൂചനയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Chattisgarh election 2023

ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷനില്‍ 12 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. നവംബര്‍ 7 ന് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ആണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. ബസ്തര്‍ മേഖലയില്‍ 126-ലധികം പുതിയ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഈ പുതിയ പോളിംഗ് സ്റ്റേഷനുകളില്‍ ഭൂരിഭാഗവും മുന്‍കാല നക്‌സല്‍ ശക്തികേന്ദ്രമായ ഉള്‍പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ഐജി ബസ്തര്‍ റേഞ്ച് സുന്ദര്‍രാജ് പി പറഞ്ഞു.

126 പുതിയ ബൂത്തുകളില്‍ 15 എണ്ണം കാങ്കര്‍ അസംബ്ലി മണ്ഡലത്തിലും 12 എണ്ണം അന്തഗഢിലും അഞ്ച് ഭാനുപ്രതാപ്പൂരിലും (കങ്കര്‍ ജില്ലയിലും) 20 കോണ്ടയിലും (സുക്മ ജില്ലയിലും), 14 ചിത്രകോട്ടിലും നാലെണ്ണം ജഗദല്‍പൂരിലും, ഒന്ന് ബസ്തറിലും (ബസ്തര്‍ ജില്ല) കൊണ്ടഗാവില്‍ 13, കേശ്കലില്‍ (കോണ്ടഗാവ് ജില്ലയില്‍) 19, നാരായണ്‍പൂരില്‍ ഒമ്പത്, ദന്തേവാഡയില്‍ എട്ട്, ബിജാപൂരില്‍ ആറ് എന്നിങ്ങനെയുമാണ് എന്ന് അദ്ദേഹം പറഞ്ഞു.

മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 65-ലധികം പുതിയ സുരക്ഷാ ക്യാമ്പുകള്‍ സ്ഥാപിച്ചത് ശ്രദ്ധേയമായ മാറ്റത്തിന് കാരണമായി. ഇതുവഴി വിദൂര ഗ്രാമങ്ങളില്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളിലെ ദുഷ്‌കരമായ ഭൂമിശാസ്ത്രപരമായ ഭൂപ്രകൃതിയും മാവോയിസ്റ്റ് ഭീഷണിയും കാരണം മുന്‍കാലങ്ങളില്‍ പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വോട്ട് ചെയ്യാന്‍ ചിന്ദ്ഗുര്‍ ഗ്രാമത്തിലെത്താന്‍ മലമ്പ്രദേശങ്ങള്‍ താണ്ടി 8 കിലോമീറ്ററോളം കാല്‍നടയാത്ര ചെയ്യേണ്ടി വന്നിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ സ്വന്തം ഗ്രാമത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ചന്ദമേട്ട ഗ്രാമത്തില്‍ നിന്നുള്ള ആദിവാസി സ്ത്രീയായ പാലോ മര്‍കം പറഞ്ഞു. ജഗദല്‍പൂര്‍ നിയോജക മണ്ഡലത്തിലെ നാല് ഗ്രാമങ്ങളില്‍ ഒന്നാണ് ചന്ദമേട്ട.

ഒരു കാലത്ത് നക്‌സല്‍ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന ചന്ദമേത, ബസ്തര്‍ ജില്ലയുടെ ആസ്ഥാനമായ ജഗ്ദല്‍പൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയിലെ തുളസി ഡോംഗ്രി കുന്നുകളുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഗ്രാമത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്.

സംസ്ഥാനത്ത് നക്സലൈറ്റ് സ്വാധീനമുള്ള ബസ്തര്‍ ഡിവിഷനിലെ 12 മണ്ഡലങ്ങളിലും മൊഹ്ല-മാന്‍പൂര്‍-അംബാഗര്‍ ചൗക്കി, രാജ്നന്ദ്ഗാവ്, ഖൈര്‍ഗഡ്-ചുയിഖാദന്‍-ഗണ്ഡായി, കബീര്‍ധാം ജില്ലകളിലെ എട്ട് മണ്ഡലങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 70 മണ്ഡലങ്ങളില്‍ നവംബര്‍ 17 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ മൂന്നിന് ഫലമറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+