ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും, ബിജെപി തോല്‍ക്കും; അഭിപ്രായ സര്‍വെ പുറത്ത്
റായ്പൂര്‍: ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് എബിപി-സീ വോട്ടര്‍ സര്‍വെ. ബി ജെ പി കടുത്ത പോരാട്ടം കാഴ്ച വെക്കുമെങ്കിലും കോണ്‍ഗ്രസ് തുടര്‍ഭരണം നേടുമെന്നാണ് സര്‍വെ ഫലം ചൂണ്ടിക്കാട്ടുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ കോണ്‍ഗ്രസ് 48 മുതല്‍ 54 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്നാണ് എബിപി- സീ വോട്ടര്‍ സര്‍വെ പറയുന്നത്.
ബി ജെ പി 35 മുതല്‍ 41 വരെ സീറ്റുകള്‍ നേടാമെന്നാണ് പ്രവചനം. ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 2018 നെ അപേക്ഷിച്ച് കൂടും. കഴിഞ്ഞ തവണ 43.1 ശതമാനം വോട്ടായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 2.5 ശതമാനം ഉയര്‍ന്ന് 45.6 ശതമാനമായി മാറുമെന്ന് സര്‍വേ പ്രവചിക്കുന്നു.

അതേസമയം, ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വലിയ വര്‍ധനവാണ് സര്‍വെ ഫലം അഭിപ്രായപ്പെടുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 33 ശതമാനത്തില്‍ നിന്ന് 41.1 ശതമാനമായി ബി ജെ പിയുടെ വോട്ട് വിഹിതം വര്‍ധിക്കുമെന്നാണ് പ്രവചനം. ബി ജെ പിയുടെ വോട്ട് വിഹിതത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2018 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 68 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് 15 വര്‍ഷത്തെ ബി ജെ പി ഭരണത്തിന് വിരാമമിട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയാണ്. ഭൂപേഷ് ബാഗേലിന് സര്‍വെയില്‍ പങ്കെടുത്തവ 48% പേരുടെ പിന്തുണ ലഭിച്ചപ്പോള്‍, മൂന്ന് തവണ മുഖ്യമന്ത്രിയായ ബി ജെ പിയുടെ രമണ്‍ സിംഗിനെ 23% വോട്ടര്‍മാര്‍ മാത്രമാണ് പിന്തുണച്ചത്.
കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ബാഗേലിനോട് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ടിഎസ് സിംഗ് ദിയോയെ 19 ശതമാനം പേരും ബി ജെ പിയുടെ രമേശ് ബയാസിനെ 1.2 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് ഭൂപേഷ് ബാഗേലിന്റെ പ്രകടനത്തില്‍ 46% പേര് 'വളരെ സംതൃപ്തരാണ്' എന്ന് അഭിപ്രായപ്പെട്ടു.
31% പേര് 'ഒരു പരിധിവരെ സംതൃപ്തരാണ്' എന്നും 19 ശതമാനം പേര് 'ഒട്ടും തൃപ്തനല്ല' എന്നും അഭിപ്രായപ്പെട്ടു. 2% പേര് അഭിപ്രായമൊന്നും പറഞ്ഞില്ല. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ 21 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ദുര്‍ഗില്‍ നിന്നുള്ള എം പിയായ വിജയ് ബാഗേലിനെ പഠാനില്‍ സിറ്റിംഗ് എം എല്‍ എയും മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെ നേരിടാന്‍ ബി ജെ പി നിയോഗിച്ചിട്ടുണ്ട്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications