ഛത്തീസ്ഗഡില്‍ ബിജെപിയെ കോണ്‍ഗ്രസ് മറിച്ചിടുമെന്ന് സി വോട്ടര്‍ എക്സിറ്റ് പോള്‍
റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് ഭരണസാധ്യതയെന്ന് സിവോട്ടര്‍ എക്സിറ്റ് പോള്‍. എന്നാല്‍ മികച്ച വിജയം പ്രവചിക്കുന്നില്ല. കോണ്‍ഗ്രസിന് 42 മുതല്‍ 50 സീറ്റ് വരെ ലഭിക്കുമെന്നാണ് സി വോട്ടര്‍ പറയുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 35-42 സീറ്റ് ലഭിക്കുമെന്നും പറയുന്നു. ബിഎസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് 3-7 സീറ്റ് കിട്ടിയേക്കാം.

എന്നാല്‍ ബിജെപി ഛത്തീസ്ഗഡില്‍ ഭരണം നിലനിര്‍ത്തുമെന്നാണ് ടൈംസ് നൗ-സിഎന്‍എക്സ് എക്സിറ്റ് പോള്‍ ഫലം. ബിജെപി 46 സീറ്റ് നേടുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് 35 സീറ്റ് ലഭിക്കും. ബിഎസ്പിക്ക് ഏഴ് സീറ്റും മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റും ലഭിക്കുമെന്നും ടൈംസ് നൗ വ്യക്തമാക്കുന്നു.
ഛത്തീസ്ഗഡ് കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഭരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണിത്. കോണ്‍ഗ്രസും ബിജെപിയും തന്നെയാണ് നേരിട്ടുള്ള മല്‍സരം. ഇത്തവണ കളി അല്‍പ്പം മാറും. കാരണം അജിത് ജോഗിയുടെ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം കക്ഷിയായി നില്ക്കുന്നു.
ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി. കര്‍ണാടകയില്‍ ജെഡിഎസിന് അവസരം ലഭിച്ച പോലെ ഛത്തീസ്ഗഡില്‍ അജിത് ജോഗി വാഴുമോ എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം. ജോഗിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ട് ഭിന്നിപ്പിക്കുമെന്നും ബിജെപിക്ക് വീണ്ടും വിജയിക്കാന്‍ അവസരമുണ്ടാക്കുമെന്നുമുള്ള വിലയിരുത്തലുണ്ട്.
90 അംഗങ്ങളാണ് ഛത്തീസ്ഗഡ് നിയമസഭയില്‍. 2013ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് ലഭിച്ചത് 49 സീറ്റാണ്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് 39 സീറ്റ്. ബിഎസ്പിക്ക് ഒരു സീറ്റുണ്ട്. ഒരു സ്വതന്ത്രനും. കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്ന അഭിപ്രായ സര്‍വ്വെകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന സര്‍വ്വെകളും പുറത്തുവന്നിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications