Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡ് ഇത്തവണ കോണ്‍ഗ്രസ് പിടിക്കുമെന്ന് ന്യൂസ് 24 സര്‍വ്വേ, ബിജെപി വിയര്‍ക്കും

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഇത്തവണ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് ന്യൂസ് 24- പേസ് മീഡിയ എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് ഇത്തവണ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഛത്തീസ്ഗഡ്.

നിലവില്‍ ബിജെപിയ്ക്ക് 49 സീറ്റുകളാണ് ഛത്തീസ്ഗഡില്‍ ഉള്ളത്. എന്നാല്‍ ഇത് ഇത്തവണ 36 മുതല്‍ 42 വരെ സീറ്റുകളില്‍ ഒതുങ്ങും എന്നാണ് എക്സിറ്റ് പോള്‍ ഫലം. ഭരിക്കാന്‍ കേവല ഭൂരിപക്ഷം കിട്ടണമെങ്കില്‍ 49 സീറ്റുകള്‍ വേണം.

Congress

കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിന് 39 സീറ്റുകള്‍ ആയിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ ഇത് 45 മുതല്‍ 51 സീറ്റുകള്‍ വരെ ആകും എന്നാണ് ന്യൂസ് 24- പേസ് മീഡിയ പ്രവചനം. മറ്റുള്ളവര്‍ നാല് മുതല്‍ എട്ട് സീറ്റുകള്‍ വരെ നേടിയേക്കും.

കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഛത്തീസ്ഗഡ് ഭരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണിത്. കോണ്‍ഗ്രസും ബിജെപിയും തന്നെയാണ് നേരിട്ടുള്ള മല്‍സരം. ഇത്തവണ കളി അല്‍പ്പം മാറും. കാരണം അജിത് ജോഗിയുടെ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം കക്ഷിയായി നില്‍ക്കുന്നു.

കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാട്ടം നടത്തിയാല്‍ അജിത് ജോഗി കിങ്‌മേക്കറാകുമെന്നാണ് കരുതുന്നത്. പുറത്ത് വരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇതിന്‍റെ സൂചന തന്നെയാണ് നല്‍കുന്നത്. ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി.

90 അംഗങ്ങളാണ് ഛത്തീസ്ഗഡ് നിയമസഭയില്‍. 2013ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് ലഭിച്ചത് 49 സീറ്റാണ്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് 39 സീറ്റ്. ബിഎസ്പിക്ക് ഒരു സീറ്റുണ്ട്. ഒരു സ്വതന്ത്രനും. കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്ന അഭിപ്രായ സര്‍വ്വെകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന സര്‍വ്വെകളും പുറത്തുവന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+