ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് സാധ്യതയെന്ന് ന്യൂസ് നാഷനും സിവോട്ടറും, ബിജെപി നില പരുങ്ങലില്‍
റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ന്യൂസ് നാഷന് എക്സിറ്റ് പോള്‍. കോണ്‍ഗ്രസ് 40-44 സീറ്റ് നേടുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ ബിജെപിയാകട്ടെ 38-42 സീറ്റ് നേടുമെന്നും പറയുന്നു. ബിഎസ്പിക്ക് 4-8 സീറ്റ് വരെ കിട്ടിയേക്കാം. മറ്റുള്ളവര്‍ക്ക് നാല് സീറ്റ് ലഭിക്കാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസിന് ഭരണ സാധ്യതയെന്നാണ് സിവോട്ടര്‍ എക്സിറ്റ് പോള്‍. എന്നാല്‍ മികച്ച വിജയം പ്രവചിക്കുന്നില്ല. കോണ്‍ഗ്രസിന് 42 മുതല്‍ 50 സീറ്റ് വരെ ലഭിക്കുമെന്നാണ് സി വോട്ടര്‍ പറയുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 35-42 സീറ്റ് ലഭിക്കുമെന്നും പറയുന്നു. ബിഎസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് 3-7 സീറ്റ് കിട്ടിയേക്കാം.
എന്നാല്‍ ബിജെപി ഛത്തീസ്ഗഡില്‍ ഭരണം നിലനിര്‍ത്തുമെന്നാണ് ടൈംസ് നൗ-സിഎന്‍എക്സ് എക്സിറ്റ് പോള്‍ ഫലം. ബിജെപി 46 സീറ്റ് നേടുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് 35 സീറ്റ് ലഭിക്കും. ബിഎസ്പിക്ക് ഏഴ് സീറ്റും മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റും ലഭിക്കുമെന്നും ടൈംസ് നൗ വ്യക്തമാക്കുന്നു.
ഛത്തീസ്ഗഡ് കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഭരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണിത്. കോണ്‍ഗ്രസും ബിജെപിയും തന്നെയാണ് നേരിട്ടുള്ള മല്‍സരം. ഇത്തവണ കളി അല്‍പ്പം മാറും. കാരണം അജിത് ജോഗിയുടെ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം കക്ഷിയായി നില്ക്കുന്നു.
ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി. കര്‍ണാടകയില്‍ ജെഡിഎസിന് അവസരം ലഭിച്ച പോലെ ഛത്തീസ്ഗഡില്‍ അജിത് ജോഗി വാഴുമോ എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം. ജോഗിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ട് ഭിന്നിപ്പിക്കുമെന്നും ബിജെപിക്ക് വീണ്ടും വിജയിക്കാന്‍ അവസരമുണ്ടാക്കുമെന്നുമുള്ള വിലയിരുത്തലുണ്ട്.
90 അംഗങ്ങളാണ് ഛത്തീസ്ഗഡ് നിയമസഭയില്‍. 2013ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് ലഭിച്ചത് 49 സീറ്റാണ്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് 39 സീറ്റ്. ബിഎസ്പിക്ക് ഒരു സീറ്റുണ്ട്. ഒരു സ്വതന്ത്രനും. കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്ന അഭിപ്രായ സര്‍വ്വെകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന സര്‍വ്വെകളും പുറത്തുവന്നിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications