കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രോൺ, ഹെലികോപ്റ്റർ, ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ...അറിയാം ഛത്തീസ്ഗഡ് പോരാട്ടം

  • By Goury Viswanathan
Google Oneindia Malayalam News

റായ്പൂപൂർ: ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തുടക്കമിട്ട് ഛത്തീഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഡിലെ 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഒന്നര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം വ്യോമസേനയുടെ ഹെലികോപ്റ്റർ നിരീക്ഷണവും നടക്കുന്നുണ്ട്.

4336 പോളിങ് ബൂത്തുകളിലായി 31.79 ലക്ഷം വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. നാലാം തവണയും ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ശക്തമായ ഭരണ വിരുദ്ധ വികാരം വോട്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. എന്നാൽ ഇരു പാർട്ടികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തുന്ന അജിത് ജോഗിയുടെ ജനതാകോൺഗ്രസ് ഛത്തീഗഡും നിർണായകമാകും.

നിർണായകം

നിർണായകം

ഛത്തീസ്ഗഡിലെ 18 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 8 എണ്ണം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്, പത്തിടത്ത് ബിജെപിയും. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ചത്തീസ്ഗഡ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നടന്നത്. കോൺഗ്രസ് അർബൻ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയാണെന്നും സംസ്ഥാനത്തെ മാവോയിസ്റ്റ് ആക്രമണങ്ങൾ കോൺഗ്രസിന്റെ അറിവോടെയുള്ളതെന്നുമായിരുന്നു പ്രധാനമന്ത്രി പ്രചാരണയോഗങ്ങളിൽ ആഞ്ഞടിച്ച്. കോൺഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കാൻ ബിജെപി ആയിട്ടില്ലെന്നാണ് രാഹുൽ ഗാന്ധി തിരിച്ചടിച്ചത്.

പ്രാദേശിക പ്രശ്നങ്ങൾ

പ്രാദേശിക പ്രശ്നങ്ങൾ

പ്രദേശിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചാണ് കോൺഗ്രസ് പ്രചാരണ യോഗങ്ങൾ സജീവമാക്കിയത്. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും സംസ്ഥാനത്ത് സമ്പൂർണ മദ്യ നിരോധനം നടപ്പിലാക്കുമെന്നുമൊക്കെയാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. മുഖ്യമന്ത്രി രമൺ സിംഗിനും മകനും നേരെ രാഹുൽ ഗാന്ധി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. വോട്ടെടുപ്പ് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഘനാറാം സഹു രാജി വച്ചത് കോൺഗ്രസിനേറ്റ കനത്ത തിരിച്ചടി.

മാവോയിസ്റ്റ് ഭീഷണി

മാവോയിസ്റ്റ് ഭീഷണി

സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മാവോയിസ്റ്റ് ആക്രമണങ്ങൾ. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആവശ്യമാണ് വർഷങ്ങളായി ഇവർ നടത്തുന്നത്. മാവോയിസ്റ്റ് നിയന്ത്രണത്തിലുള്ള ബസ്തർ മേഖലയിൽ വോട്ടു ചെയ്യുന്നവരുടെ വിരലിൽ മഷി പുരട്ടുന്നത് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. വോട്ട് ചെയ്തവരുടെ വിരൽ ഭേദിക്കുമെന്ന മാവോയിസ്റ്റ് ഭീഷണിയാണ് ഇതിന് പിന്നിൽ. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മാവോയിസ്റ്റുകൾ തുടർച്ചയായ സ്ഫോടന പരമ്പരകളാണ് സംസ്ഥാനത്ത് നടത്തിയത്. വർഷങ്ങളായി വോട്ടവകാശം വിനിയോഗിക്കാത്ത നിരവധി ഗ്രാമങ്ങളുണ്ടിവിടെ.

അന്യ സംസ്ഥാനങ്ങളിൽ നിന്നും

അന്യ സംസ്ഥാനങ്ങളിൽ നിന്നും

വലിയ സുരക്ഷാ സന്നാഹങ്ങൾക്കിടയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ സംസ്ഥനങ്ങളിൽ നിന്നും മാവോയിസ്റ്റുകൾ സംസ്ഥാനത്ത് എത്തിച്ചേർന്നാക്കാമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഡ്രോണുകളും ഹെലികോപ്റററും പറത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു. വലിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഉദ്യോഗസ്ഥരെയും പോളിംഗ് ബൂത്തിലേക്ക് എത്തിക്കുന്നത്.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

കനത്ത സുരക്ഷ
ഒരു ലക്ഷത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. അതീവ സുരക്ഷാ മേഖലകൾക്ക് മുകളീലുടെ മാത്രം പന്ത്രണ്ടോളം ഹെലികോപ്റ്ററുകളാണ് നിരീക്ഷണ പറക്കൽ നടത്തുന്നത്. വിദൂര സ്ഥലങ്ങളിലുള്ള ഇരുനൂറിലധികം പോളിംഗ് ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥരെ ഹൈലികോപ്റ്ററിലാണ് എത്തിച്ചത്.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

നാലാം തവണയും മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് 66കാരനായ രമൺ സിംഗ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. രാജ്നന്ദൻഗാവ് മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രി രമൺ സിംഗ് വീണ്ടും ജനവിധി തേടുന്നത്. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ മരുമകൾ കരുണ ശുക്ലയാണ് രമൺ സിംഗിന്റെ എതിരാളി. മൂപ്പത് വർഷത്തോളം ബിജെപിയുടെ സജീവപ്രവർത്തകയായിരുന്ന കരുണ ശുക്ല 2013ലാണ് കോൺഗ്രസ് പാളയത്തിൽ എത്തുന്നത്.

അജിത് ജോഗി

അജിത് ജോഗി

ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന സ്വന്തം പാർട്ടിയുമായാണ് അജിത് ജോഗി ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്. മുൻകാല തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുയർത്തുന്ന വെല്ലുവിളി ചെറുതല്ല. ദളിത് സമുദായത്തിനിടയിലുള്ള ജോഗിയുടെ സ്വാധീനം നിർണായകമാകും. ബിഎസ്പിയും, സിപിഐയുമായും സഖ്യത്തിലേർപ്പെടുകയും കൂടി ചെയ്തതോടെ സംസ്ഥാനം ആരും ഭരിക്കുമെന്ന് തീരുമാനിക്കുന്നത് അജിത് ജോഗിയായിരിക്കുമെന്നാണ് വിലയിരുത്തൽ.

പ്രചാരണ തന്ത്രങ്ങൾ

പ്രചാരണ തന്ത്രങ്ങൾ

15 വർഷമായി ബിജെപി സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. 2003ൽ നടന്ന തിരഞ്ഞെടുപ്പിൽ അജിത് ജോഗിയുടെ കോൺഗ്രസ് മന്ത്രിസഭയെ തറപറ്റിച്ചാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. സ്റ്റാംപ് പേപ്പറിലാണ് അജിത് ജോഗി ഇത്തവണ പ്രകടന പത്രിക പുറത്തിറക്കിയത്. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ എന്നെ ജനങ്ങൾക്ക് ജയിലിലടയ്ക്കാമെന്നാണ് ജോഗി പ്രഖ്യാപിച്ചതാണ്. ഈ ധൈര്യം കാണിക്കാൻ കോൺഗ്രസിനും ബിജെപിക്കും ധൈര്യമുണ്ടോയെന്നും ജോഗി വെല്ലുവിളിച്ചു.

രണ്ടാം ഘട്ടം 20ന്

രണ്ടാം ഘട്ടം 20ന്

നവംബർ 20നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെയും ഫലം അറിയുന്നത് ഡിസംബർ 11നാണ്.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ ഹെഗ്ഡെ അന്തരിച്ചുകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ ഹെഗ്ഡെ അന്തരിച്ചു

ടിപ്പു ജയന്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ ആടിയുലയുന്നു...... കുമാരസ്വാമിക്കെതിരെ സിദ്ധരാമയ്യടിപ്പു ജയന്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ ആടിയുലയുന്നു...... കുമാരസ്വാമിക്കെതിരെ സിദ്ധരാമയ്യ

English summary
chattisgargh assembly poll today, tight security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X