പ്രമുഖ ബിജെപി നേതാവിനെതിരെ മകളുടെ പരാതി
റാഞ്ചി: ഛത്തീസ്ഗഡിലെ പ്രമുഖ ബിജെപി നേതാവും കൗണ്‍സിലറുമായ നീമച് മനോഹര്‍ സോണിക്കെതിരെ മകളുടെ പരാതി. തന്നെ ആറുമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് മകള്‍ പോലീസ് സൂപ്രണ്ടന് നല്‍കിയ പരാതിയില്‍ പറയുന്നത്. അച്ഛനില്‍ നിന്നും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും നേതാവിന്റെ മകള്‍ ഖുശ്ബു ആവശ്യപ്പെട്ടു.
ബിജെപി നേതാവും കൗണ്‍സിലറുമായ രാകേഷ് ചരണിനെതിരെ നേരത്തെ മനോഹര്‍ സോണി പരാതി നല്‍കിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയെന്നുകാട്ടിയായിരുന്നു പരാതി. എന്നാല്‍, തന്നെയാരും തട്ടിക്കൊണ്ടുപോയില്ലെന്നും അച്ഛന്റെ പരാതി വ്യാജമാണന്നെും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആറുമാസം പിതാവ് തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തന്റെ ജീവന് ഭീഷണിയുണ്ട്. താന്‍ അസാധാരണമായ സാഹചര്യത്തില്‍ മരിക്കുകയോ മറ്റോ ചെയ്താല്‍ അച്ഛനും അച്ഛന്റെ സുഹൃത്തുക്കളുമായിരിക്കും അതിന്റെ ഉത്തരവാദികളെന്നും ഖുശ്ബു പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
തന്റെ മകളെയും അച്ഛന്‍ തടവില്‍ പാര്‍പ്പിച്ചതായി ഖുശ്ബു ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകളുടെ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരസ്പരം പരാതി നല്‍കുന്നതില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications