Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഐഎഎസ് ഓഫീസറെ അപമാനിച്ച ബിജെപി യുവ നേതാവിനെതിരെ കേസ്

റായ്പൂര്‍: അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് വനിതാ ഐഎഎസ് ഓഫീസറെ അപമാനിച്ച ബിജെപി യുവ നേതാവിനെതിരെ കേസെടുത്തു. ബിജെപി ഛത്തീസ്ഗഡ് നേതാവ് പ്രകാശ് അഗര്‍ വാളിനെതിരെയാണ് കേസ്. റായ്ഗഡ് ബിജെപി ജനതാ യുവ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റ് ആണ് പ്രകാശ് അഗര്‍വാള്‍. റായ്ഗഡ് കളക്ടര്‍ ഷമ്മി അബിദിയെയാണ് പ്രകാശ് അപമാനിച്ചത്.

ജഗദാല്‍പൂര്‍ പോലീസ് സൂപ്രണ്ട് ആരിഫ് ഷെയ്ക്ക് ആണ് അബിദിയുടെ ഭര്‍ത്താവ്. അബിദിയെക്കുറിച്ച് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിനായ മാധ്യമ പ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് സാരംഗ്ഘട്ട് പോലീസ് ആണ് പ്രകാശിനെതിരെ കേസെടുത്തത്.

chhattisgarh

കേസെടുത്തതോടെ പ്രകാശ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ആര്‍ കെ മിശ്ര പറഞ്ഞു. പ്രകാശിന്റെ സഹോദരന്‍ സാംരഗ്ഘട്ട് നഗര്‍ പഞ്ചായത്ത് പ്രസിഡന്റാണ്. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജഗദാല്‍പൂര്‍ പോലീസും പ്രകാശിനെതിരെ കേസെടുത്തിട്ടുണ്ട്.

കളക്ടര്‍ മുസ്ലീം ആയതുകൊണ്ടാണ് അവര്‍ക്ക് അപമാനമുണ്ടായതെന്ന് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പ്രകാശിനെതിരെ നടപടിയുണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കി. ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രകാശിന്റെ നടപടി ബിജെപി നയമല്ലെന്നും ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കില്ലെന്നും ബിജെപി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+