Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം നിരസിച്ചു; യുവാവ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തി

സുരജ്പുര്‍: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഛത്തീസ്ഗഡിലെ സുരജ്പുര്‍ ജില്ലയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സുരജ്പുര്‍ ജില്ലയിലെ ചന്ദന്‍പുര്‍ സ്വദേശികളാണ് ഇരുപതുകാരിയായ പെണ്‍കുട്ടിയും യുവാവും. പെണ്‍കുട്ടിയുടെ അയല്‍വാസികൂടിയായ യുവാവ് പ്രണയം നടിച്ച് ഏറെനാളായി പിറകെ കൂടിയിരുന്നു. എന്നാല്‍, തനിക്ക് ഇഷ്ടമല്ലെന്ന് പെണ്‍കുട്ടി തീര്‍ത്തുപറഞ്ഞതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

knife-murder

കഴിഞ്ഞദിവസം വീട്ടില്‍ സ്വന്തം മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച കയറിയ യുവാവ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനി അപകടനിലതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയെ ആശുപത്രിയിലായതിന്റെ പിന്നാലെയാണ് യുവാവും വിഷം കഴിച്ച് ആത്മഹത്യയക്ക് ശ്രമിച്ചത്. ഇയാള്‍ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു. അപകടനില തരണംചെയ്തശേഷം മാത്രമേ കേസിന്റെ അനന്തര നടപടിയിലേക്ക് കടക്കുകയുള്ളു. ഇരുവീട്ടുകാരും തമ്മില്‍ മറ്റുപ്രശ്‌നങ്ങളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+