കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗജിഹാദിനെതിരെ നിയമം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ്, നിങ്ങളുടെ വിവാഹമോ?

Google Oneindia Malayalam News

ദില്ലി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുന്ന തിരക്കിലാണ്. മിശ്ര വിവാഹങ്ങളെ സംഘപരിവാര്‍ സംഘടനകള്‍ വിശേഷിപ്പിക്കുന്ന പേരാണ് ലൗ ജിഹാദ് എന്ന്. നിര്‍ബന്ധിച്ച് മതംമാറ്റം നടക്കുന്നു എന്നും അവര്‍ ആരോപിക്കുന്നു. നേരത്തെ കേരള ഹൈക്കോടതി ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു. എങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനെതിരെ നിയമം കൊണ്ടുവരികയാണ്.

ശക്തമായ വിമര്‍ശനമാണ് ബിജെപി നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. നിയമം നിങ്ങള്‍ക്ക് ബാധകമാകുമോ എന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ....

ബാഗേലിന്റെ ചോദ്യം

ബാഗേലിന്റെ ചോദ്യം

മിശ്രവിവാഹം ചെയ്ത ഒട്ടേറെ ബിജെപി നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. അവര്‍ക്ക് ഈ നിയമം ബാധകമാകുമോ എന്നാണ് ബാഗേലിന്റെ ചോദ്യം. സംഘപരിവാര്‍ സംഘടനകളുടെ പ്രചാരണമാണ് ലൗ ജിഹാദ് എന്നത്. സ്‌നേഹം നടിച്ച് മുസ്ലിം യുവാക്കള്‍ യുവതികളെ മതംമാറ്റുന്നു എന്നാണ് അവരുടെ ആരോപണം.

അശോക് ഗെഹ്ലോട്ടും രംഗത്ത്

അശോക് ഗെഹ്ലോട്ടും രംഗത്ത്

ബിജെപി നേതാക്കളുടെ ഒട്ടേറെ ബന്ധുക്കളും അടുപ്പക്കാരും മറ്റു മതക്കാരെ വിവാഹം ചെയ്തിട്ടുണ്ട്. ഈ വിവാഹങ്ങളെല്ലാം ലൗ ജിഹാദ്നിയമത്തിന് കീഴില്‍ വരുമോ എന്ന് ബാഗേല്‍ ചോദിക്കുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും നിയമ നിര്‍മാണത്തിനെതിരെ രംഗത്തുവന്നിരുന്നു.

രാജ്യത്തെ വിഭജിക്കാന്‍

രാജ്യത്തെ വിഭജിക്കാന്‍

മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ഇത്തരം വാചകങ്ങള്‍ നിര്‍മിച്ചെടുക്കുന്നതെന്ന് അശോക് ഗെഹ്ലോട്ട് കുറ്റുപ്പെടുത്തി. വിവാഹം എന്നത് വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ഇത് ഇല്ലാതാക്കാനുള്ള നിയമം കോടതിയില്‍ നിലനില്‍ക്കില്ല. ഐക്യം തകര്‍ക്കാനാണ് ബിജെപി ലൗജിഹാദ് എന്ന പദം ഉണ്ടാക്കിയതെന്നും ഗെഹ്ലോട്ട് പറഞ്ഞു.

പൗരന്‍മാര്‍ക്കിടയില്‍ വിവേചനം

പൗരന്‍മാര്‍ക്കിടയില്‍ വിവേചനം

സംഘര്‍ഷത്തിനും പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന നീക്കമാണ് ബിജെപി നടത്തുന്നത്. പൗരന്‍മാര്‍ക്കിടയില്‍ വിവേചനം പാടില്ല എന്നത് ഭരണഘടന നിഷ്‌കര്‍ശിച്ചതാണ്. ഇതിനെ ചോദ്യം ചെയ്യുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

നാല് സംസ്ഥാനങ്ങള്‍

നാല് സംസ്ഥാനങ്ങള്‍

മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങിയ നാല് ബിജെപി സംസ്ഥാനങ്ങള്‍ ലൗജിഹാദിനെതിരെ എന്ന് ചൂണ്ടിക്കാട്ടി മിശ്ര വിവാഹങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. യുപിയില്‍ തയ്യാറാക്കിയ കരട് നിയമത്തില്‍ ലൗ ജിഹാദ് എന്ന് എടുത്തുപറയുന്നില്ല. മതംമാറ്റം തടയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ആക്ഷേപമുണ്ട്.

മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍

പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നുപൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു

English summary
Chhattisgarh Chief Minister Bhupesh Baghel Slams Proposed Love Jihad Law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X