ജനസംഖ്യ നിയന്ത്രിക്കാന്‍ അബോര്ഷന് പ്രതിവിധിയെന്ന് 10ാം ക്ലാസ് പുസ്തകം
റായ്പുര്‍: ജനസംഖ്യ നിയന്ത്രിക്കാന്‍ അബോര്ഷന് പ്രതിവിധിയാണെന്ന് കാട്ടിയുളള സ്കൂള്‍ പാഠപുസ്തകം വിവാദത്തില്‍. ഛത്തീസ്ഗഡിലെ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകമാണ് വിവാദത്തിലായത്. ജനസംഖ്യ നിയന്ത്രിക്കാന്‍ അബോര്ഷന് നല്ലൊരു പ്രതിവിധിയാണെന്നാണ് പുസ്തകം സൂചിപ്പിക്കുന്നത്.
മതപരമായും അല്ലാതെയും അബോര്‍ഷനെതിരെ പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുവരവെയാണ് പുസ്തകത്തിലെ വിവാദ പരാമര്‍ശം. ഇത്തരത്തില്‍ തെറ്റായ സന്ദേശം കുട്ടികളിലെത്തിച്ചതിന് സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പാഠപുസ്തകത്തിലെ പരാമര്ശത്തിനിടയാക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ അബോര്ഷന് നല്ലതാണെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ശരിയായ നടപടിയല്ല. പാഠപുസ്തകത്തില്‍
എന്തൊക്കെയാണ് ഉള്ക്കൊള്ളിക്കുന്നതെന്ന കാര്യത്തില്‍ പരിശോധന നടത്തുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പരാജയമാണ്. ബിജെപി സര്‍ക്കാരിന്റെ ഗൂഢനീക്കമാണോ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെന്ന് സംശയിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.
ഇതാദ്യമായല്ല വിവാദ പാഠഭാഗം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഛത്തീസ്ഗഡ് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്തയാകുന്നത്. സ്ത്രീകള്‍ തൊഴില്‍ ചെയ്യാന്‍ ആരംഭിച്ചതോടെ ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവെന്ന പത്താംക്ലാസിലെ പാഠഭാഗവും നേരത്തെ വിവാദമായിരുന്നു. കൂടാതെ ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന്റെ പുസ്തകം സ്കൂളില്‍ വിതരണം ചെയ്തതും വിവാദത്തിനിടയാക്കി.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ












Click it and Unblock the Notifications