കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ സിഡിയുമായി കോണ്‍ഗ്രസ്; ഛത്തീസ്ഗഡില്‍ രണ്ടുംകല്‍പ്പിച്ച് നീക്കം, മുഖ്യമന്ത്രിയുടെ പരാതി

Google Oneindia Malayalam News

റായ്പൂര്‍: ബിജെപിയുടെ താര പ്രചാരകനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെത്തുന്ന സംസ്ഥാനങ്ങളിലെല്ലാം വന്‍ ആവേശമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക്. ജനങ്ങളെ ആവേശത്തിലാഴ്ത്തുന്ന അദ്ദേഹത്തിന്റെ പ്രസംഗം തന്നെയാണ് എടുത്തുപറയേണ്ട പ്രത്യേകത. എന്നാല്‍ കഴിഞ്ഞദിവസം മോദി പ്രചാരണത്തിനെത്തിയ ഛത്തീസ്ഗഡില്‍ കാര്യങ്ങള്‍ അല്‍പ്പം പരുങ്ങലിലാണ്.

15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ ഡിസംബറില്‍ അധികാരത്തിലേറിയതാണ് ഇവിടെ കോണ്‍ഗ്രസ്. മോദിയുടെ പ്രസംഗത്തില്‍ ചട്ടലംഘനം നടന്നുവെന്ന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ നേരിട്ടെത്തി പരാതി സമര്‍പ്പിച്ചു. വ്യക്തമായ തെളിവുകളോടെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.....

ചട്ടം ലംഘിച്ചു

ചട്ടം ലംഘിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാണ് ഭൂപേഷ് ബാഗലിന്റെ പരാതി. മോദിക്കെതിരായ തെളിവുകള്‍ അടങ്ങുന്ന സിഡി തിരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി സമര്‍പ്പിച്ചു. പ്രസംഗത്തില്‍ അഞ്ചുതവണ ചട്ടം ലഘിച്ചുവെന്നാണ് പരാതി.

സൈന്യം, സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്

സൈന്യം, സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്

സൈന്യം, സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് എന്നീ കാര്യങ്ങള്‍ വിശദീകരിക്കുന്ന വേളയില്‍ മോദി ചട്ടം ലംഘിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഛത്തീസ്ഗഡിലെ ബാലോഡ് ജില്ലയില്‍ ഏപ്രില്‍ ആറിനാണ് മോദി പങ്കെടുത്ത പൊതുസമ്മേളനം നടന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു

കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ഇദ്ദേഹം നേരിട്ട് റായ്പൂരിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുബ്രത് സഹോയുടെ ഓഫീസിലെത്തി. രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

ചെയ്ത നേട്ടങ്ങള്‍ പറയൂ

ചെയ്ത നേട്ടങ്ങള്‍ പറയൂ

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ചെയ്ത നേട്ടങ്ങള്‍ ഒന്നും തന്നെ മോദി പ്രസംഗിച്ചിരുന്നില്ല. സൈന്യം നടത്തിയ നീക്കങ്ങളാണ് മോദി പ്രസംഗിച്ചത്. സൈന്യത്തിന്റെ ധീരത രാഷ്ട്രീയ നേട്ടമായി ഉപയോഗിക്കുകയും വോട്ട് പിടിക്കാനുള്ള മാര്‍ഗമാക്കുകയും ചെയ്യുന്നുവെന്ന് പരാതിയില്‍ പറയുന്നു.

മോദി പറഞ്ഞത്...

മോദി പറഞ്ഞത്...

സൈന്യം, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, വ്യോമ സേനയുടെ ആക്രമണം തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് മോദി പ്രസംഗിച്ചത്. സൈന്യം നേടിയ നേട്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് ഭൂപേഷ് ബാഗല്‍ പരാതിയില്‍ ബോധിപ്പിച്ചു. മോദിയുടെ പ്രസംഗത്തിന്റെ സിഡിയും പരാതിക്കൊപ്പം സമര്‍പ്പിച്ചു.

വിവാദ ഭാഗങ്ങള്‍

വിവാദ ഭാഗങ്ങള്‍

ഇന്ത്യന്‍ സൈന്യത്തെ ശക്തിപ്പെടുത്താനാണ് മോദി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. സൈന്യത്തെ മോശമാക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നതെന്നും മോദി പറഞ്ഞു. സൈന്യത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.

കേള്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിച്ചു

കേള്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിച്ചു

പ്രസംഗം കേള്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. സൈന്യത്തിന്റെ നേട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശമുന്നയിക്കാന്‍ സാധിക്കില്ല. സൈന്യം നേട്ടം കൈവരിച്ചത് തങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് മോദി പറയുന്നത് ചട്ടലംഘനമാണെന്നും പരാതിയില്‍ ബോധിപ്പിച്ചു.

 ഭീകരരെ സ്വതന്ത്രമാക്കാന്‍

ഭീകരരെ സ്വതന്ത്രമാക്കാന്‍

ഭീകരരെ സ്വതന്ത്രമാക്കാനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും മല്‍സരിക്കുന്നത്. സൈന്യത്തിന്റെ വീര്യം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും ശിക്ഷ നല്‍കാനാണ് ബിജെപി മല്‍സരിക്കുന്നതെന്നും മോദി പ്രസംഗിച്ചു.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

അതേസമയം, കോണ്‍ഗ്രസ് പരാതിക്കെതിരെ ബിജെപി രംഗത്തുവന്നു. രാഷ്ട്രീയ നേട്ടത്തിനാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നതെന്ന് ബിജെപി വക്താവ് സച്ചിദാനന്ദ ഉപാസന ആരോപിച്ചു. മോദി സൈന്യത്തെ പുകഴ്ത്തുന്നതില്‍ എന്താണ് തെറ്റ് എന്നും ബിജെപി ചോദിച്ചു.

സൈന്യത്തിന്റെ ധീരതയെ കുറിച്ച്

സൈന്യത്തിന്റെ ധീരതയെ കുറിച്ച്

സൈന്യത്തിന്റെ ധീരതയെ കുറിച്ചാണ് നരേന്ദ്ര മോദി പ്രസംഗിച്ചത്. രാജ്യത്തെ ജനങ്ങളുടെ അഭിമാനത്തിന്റെ വിഷയമാണിത്. ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയത് പൗരന്‍മാര്‍ക്ക് അഭിമാനമുണ്ടാക്കുന്നതാണെന്നും ബിജെപി വക്താവ് പറഞ്ഞു.

 എന്താണ് തെറ്റ്

എന്താണ് തെറ്റ്

പാകിസ്താനിലെ ഭീകരക്യാംപുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത് പറയുന്നതില്‍ എന്താണ് തെറ്റ്. കോണ്‍ഗ്രസിന്റെ പരാതിയില്‍ കഴമ്പില്ല. രാഷ്ട്രീയ നേട്ടം മാത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും ബിജെപി വക്താവ് സച്ചിദാനന്ദ ഉപാസന ആരോപിച്ചു.

മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ച് അവശനാക്കി പന്നിമാംസം തീറ്റിച്ചു; നടുക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്ത്മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ച് അവശനാക്കി പന്നിമാംസം തീറ്റിച്ചു; നടുക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്ത്

മോദിക്ക് പൂട്ടൊരുക്കുന്ന ഛത്തീസ്ഗഡിലെ രാഷ്ട്രീയ വിശേഷങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

English summary
Chhattisgarh CM Bhupesh Baghel Files Poll Code Violation Complaint Against PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X