കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിക്കു പിന്നാലെ ഛത്തീസ്ഗഡിലും!!!സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ നവജാത ശിശുക്കൾ മരിച്ചു!!!

ഛത്തീസ്ഗഡിലെ റായ്പുർ ബി.ആർ അംബേദ്കർ സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

റായ്പുർ: ഉത്തർ പ്രദേശിനു പിന്നാലെ ഓക്സിജന്റെ അഭാവം മൂലം ഛത്തീസ്ഗഡ് ആശുപത്രിയിൽ മൂന്നു നവജാത ശിശുക്കൾ മരിച്ചു. ഛത്തീസ്ഗഡിലെ റായ്പുർ ബി.ആർ അംബേദ്കർ സർക്കാർ ആശുപത്രിയിലാണ് ദാരുണ സംഭവം ഉണ്ടായത്. തിങ്കളാഴ്ച അർധരാത്രി 12.30നും 1.30നും ഇടയിലായിരുന്നു കുട്ടികൾ മരിച്ചത്. 30 മിനിറ്റോളം കുട്ടികൾക്ക് ഓക്സിജൻ ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.

അണ്ണാ ഡിഎംകെ ലയനം പ്രഖ്യാപിച്ചു!!! പാർട്ടിയിൽ നിന്ന് ശശികല ഔട്ട് ഒപിഎസ് ഇൻ!!!അണ്ണാ ഡിഎംകെ ലയനം പ്രഖ്യാപിച്ചു!!! പാർട്ടിയിൽ നിന്ന് ശശികല ഔട്ട് ഒപിഎസ് ഇൻ!!!

കുട്ടികൾക്ക് ലഭിക്കുന്ന ഓക്സിജൻ തീർന്നതായുള്ള വിവരം മദ്യ ലഹരിയിലായിരുന്ന ജീവനക്കാരൻ ശ്രദ്ധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് കുട്ടികൾ മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.കൃത്യവിലോപം നടത്തിയ ജീവനക്കാരൻ രവി ചന്ദ്രയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് ഉത്തരവിട്ടു.

baby

ഉത്തർപ്രദേശിലെ ഖോരക്പുരിൽ സർക്കാർ മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് കുട്ടികൾ മരിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ നിരവധി കുട്ടികളാണ് മരിച്ചത്. ഈ ദുരന്തം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് റായ്പുരിൽ ഓക്സിജന്റെ അഭാവം മൂലം മൂന്നു കുട്ടികൾ മരിച്ചത്.

English summary
Chhattisgarh Chief Minister Raman Singh on Monday ordered a probe into the death of three children in Raipur’s Dr. Bhimrao Ambedkar Memorial Hospital due to lack of oxygen supply.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X